അബൂജ: നൈജീരിയയിൽ സായുധധാരികളുടെ സംഘം കത്തോലിക്ക സ്കൂൾ ആക്രമിച്ച് ഇരുനൂറിലധികം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി. നൈജർ സംസ്ഥാനത്ത് പാപിരി എന്ന സ്ഥലത്തെ സെൻ്റ് മേരീസ് ബോർഡിംഗ് സ്കൂളിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. തോക്കുധാരികൾ സ്കൂളിൽ അതിക്രമിച്ചു കടന്ന് വിദ്യാർഥികളെയും അധ്യാപകരെയും കടത്തിക്കൊണ്ടുപോയെന്നാണു റിപ്പോർട്ട്. 215 വിദ്യാർത്ഥികളെയും 12 ജീവനക്കാരെയും പിടികൂടിയതായാണ് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ സംഘടന പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.ഒരാഴ്ചയ്ക്കുള്ളിൽ നൈജീരിയയിൽ നടക്കുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. തിങ്കളാഴ്ച കെബ്ബി സംസ്ഥാനത്ത് തോക്കുധാരികൾ ബോർഡിംഗ് സ്കൂൾ ആക്രമിച്ച് 25 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. ചൊവ്വാഴ്ച സെൻട്രൽ നൈജീരിയയിലെ ഇറുകു പട്ടണത്തിൽ അക്രമികൾ പള്ളി ആക്രമിച്ച് രണ്ടു വിശ്വാസികളെ വധിക്കുകയും പാസ്റ്റർ അടക്കം ഒട്ടേറെപ്പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. നൈജീരിയയിലെ ക്രൈസ്തവപീഡനം അവസാനിപ്പിച്ചില്ലെങ്കിൽ സൈനികനടപടി വേണ്ടിവരുമെന്നു യുഎസ് പ്രസിഡൻ്റ് ട്രംപ് മുന്നറിയിപ്പു നല്കിയ ശേഷമാണ് ഈ ആക്രമണങ്ങള്‍ അരങ്ങേറിയതെന്നതും വസ്തുതയാണ്.
Trending
- യുവജനങ്ങൾ ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നവരാകണം- പാപ്പാ
- തന്നോടൊപ്പം നിന്നതിന് നന്ദി :ഒഡീഷയിലെ ജയിലിലടയ്ക്കപ്പെട്ട വൈദികൻ
- വത്തിക്കാന്‍ ഇടപെടലില്‍ ബെലാറസിലെ വൈദീകർക്ക് മോചനം
- കൈവെട്ട് കേസില്‍ തുടരന്വേഷണത്തിന് എന്‍ഐഎ
- നൈജീരിയയിൽ 303 കത്തോലിക്ക വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി
- ജൂബിലി ലോഗോസ് ക്വിസ് 2025; ഗ്രാന്റ് ഫിനാലെയ്ക്കു ആരംഭം
- തദ്ദേശ തെരഞ്ഞെടുപ്പില്‍ 98,451സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടും
- ശബരിമല സ്വര്‍ണക്കൊള്ള: നടൻ ജയറാമിനെ സാക്ഷിയാക്കിയേക്കും

