കോഴിക്കോട് : വെള്ളിമാട്കുന്ന് സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി ഹണ്ടിംഗ് ദ സ്മാർട്ട് ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റായ ശ്രീ ബിജു മലയിൽ മത്സരത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
കോഴിക്കോട് ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 73-ഓളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ സെന്റ് ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പോൾ ഡേവിസ്, ധ്യാൻനിവേദ് എന്നിവരുടെ ടീം 7000 രൂപയുടെ ഒന്നാം സമ്മാനം കരസ്ഥമാക്കി. സെന്റെ സേവിയേഴ്സ് യു.പി സ്കൂളിലെ ആരാധ്യ പിടി, വിദ്യ ദിനേശ് എന്നിവർ 5000 രൂപയുടെ രണ്ടാം സമ്മാനം സ്വന്തമാക്കി. 3000 രൂപയുടെ മൂന്നാം സമ്മാനം ഭാരതീയ വിദ്യാഭവൻ സ്കൂളിലെ അദ്വൈത് സജീവ്, വൈഷ്ണവ് സി എന്നിവർ നേടി.
മത്സരത്തിൽ മുൻനിരയിലെത്തിയ ആദ്യ പത്ത് ടീമുകൾക്കും മെമെന്റോയോടൊപ്പം സർട്ടിഫിക്കറ്റുകളും നൽകി. സ്കൂൾ മാനേജർ ഫാ. ഗ്രേഷ്യസ് ടോണി, ഹെഡ്മിസ്ട്രസ് സി. ടെസ്സി മരിയ എന്നിവർ വിജയികളെ അഭിനന്ദിച്ച് സംസാരിച്ചു. ക്വിസ് മാസ്റ്റർ ഉദയകുമാർ ക്വിസിന് നേതൃത്വം നൽകുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.

