കൊച്ചി: കെ സി ബി സി യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ലോഗോസ് ക്വിസ് പരീഷയുടെ മെഗാ ഫൈനലിന് തുടക്കമായി. അതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ഫാമിലിയ ലോഗോസ് ക്വിസിന്റെ ഉദ്ഘാടനം കെ സി ബി സി ഫാമിലി കമ്മീഷൻ സെക്രട്ടറി റവ.ഫാ.ക്ലീറ്റസ് കതിർപറമ്പിൽ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ 21 രൂപതകളിൽ നിന്നുള്ളവരാണ് പങ്കെടുക്കുന്നത്. 3 പേരടങ്ങുന്നതാണ് ഒരു ഗ്രൂപ്പ്. ലോഗോസ് ക്വിസ് പ്രതിഭയെ തെരഞ്ഞെടുക്കുന്ന മത്സരം നാളെ നടക്കുന്നതാണെന്ന് കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി റവ.ഫാ.ജോജ്ജു കോക്കാട്ട് അറിയിച്ചു.

