വാഷിംഗ്ടൺ ഡിസി: ചൈനയിൽനിന്ന് വായ്പയെടുക്കുന്നതിൽ മറ്റുരാജ്യങ്ങളെ വിലക്കുന്ന അമേരിക്കയുടെ ഇരട്ടത്താപ്പ് പുറത്തതായി . അമേരിക്ക ചൈനയിൽനിന്ന് 2000-2023 കാലയളവിൽ 20,000 കോടി ഡോളറിലേറെ (18 ലക്ഷം കോടിയോളം രൂപ) വായ്പ സ്വീകരിച്ചതായാണ് പുറത്തുവന്ന റിപ്പോർട്ട്. 2000 -2023 ൽ 2.2 ലക്ഷം കോടി ഡോളറിൻറെ വായ്പയാണ് ചൈന ലോകരാജ്യങ്ങൾക്ക് നൽകിയത്.
യുഎസിലെ വില്യം ആൻഡ് മേരി സർവകലാശാലയിലെ ഗവേഷണ ലാബായ എയ്ഡ്ഡേറ്റയാണ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയത് . ടെക്സസിലെയും ലൂയിസിയാനയിലെയും എൽഎൻജി പദ്ധതികൾ, വിവിധ വിമാനത്താവളങ്ങളുടെ വികസനം തുടങ്ങിയവയ്ക്കാണ് ചൈനീസ് സർക്കാരിൻറെ ഉടമസ്ഥതയിലുള്ള ബാങ്കുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് അമേരിക്കൻ സ്ഥാപനങ്ങൾ വായ്പയെടുത്തത്.
ചൈനീസ് ധനസഹായം വികസ്വര രാജ്യങ്ങളിലേക്ക് ഒഴുകിയെത്തിയിട്ടുണ്ടെന്ന പൊതു നിഗമനത്തിന് വിരുദ്ധമാണ് റിപ്പോർട്ട്.

