സ്വന്തം ലേഖകൻ
തേവൻപാറ: തേവൻപാറ ഫാത്തിമ മാതാ ദൈവാലയത്തിലെ 2000 – 2005 കാലയളവിലെ കെസിവൈഎം പ്രവർത്തകർ ഒരുമിച്ചുകൂടി. 2004 കൊടിമര നിർമ്മാണത്തിന്റെ ഇരുപത്തിയൊന്നാം വർഷം കൂടെയാണ് ഇത്. ആര്യനാട് ഫൊറോ വികാരി ഫാ. ഷൈജു ദാസ്, തേവൻപാറ ഇടവക വികാരി ഫാദർ വിനോദ് ജെയിംസ്, സിസ്റ്റർ ട്രീസമ്മ എന്നിവർ പങ്കെടുത്തു.
വിജയനാഥ് അധ്യക്ഷത വഹിച്ചു മുൻ പ്രസിഡൻറ് രാജേഷ് ടി സ്വാഗതവും, അക്കൗണ്ടൻറ് ഷീബ നന്ദിയും പറഞ്ഞു. അംഗങ്ങൾ അവരുടെ പൂർവ്വകാല അനുഭവങ്ങൾ പങ്കുവച്ചു. 20 വർഷം മുമ്പ് KCYM സമിതിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച കൊടിമര നിർമ്മാണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് ആണ് ഒരുമിച്ചു കൂടിയത്.
അംഗങ്ങൾ പഴയകാലത്തെ കെസിവൈഎം പ്രവർത്തന ഓർമ്മകൾ പങ്കുവെച്ചു. “ഫാത്തിമ മാതാവിന്നരികിൽ;ഈ കൊടിമരത്തണലിൽ ..” എന്നായിരുന്നു സംഗമത്തിന്റെ വിശേഷണം. ” വിദൂരങ്ങളിൽ നിന്ന് പോലും അംഗങ്ങൾ എത്തിച്ചേർന്നു.

