പുനലൂർ : നിഖ്യാ സുനഹദോസിന്റെ 1700 ാ വാർഷിക പഠനശിബിരം പുനലൂർ രൂപതയിലെ പത്തനാപുരം സെൻറ് സേവിയേഴ്സ് ആനിമേഷൻ സെന്ററിൽ 2025 നവംബർ 17 തീയതി തിങ്കളാഴ്ച രാവിലെ 10 മുതൽ ഒരു മണി വരെ നടത്തി.
പഠനശിബിരം പുനലൂർ രൂപത അധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു .ചരിത്രം സത്യമാണെന്നും ചരിത്രം ഓർക്കണമെന്നും സഭാചരിത്രപഠനം വിശ്വാസവളർച്ചയ്ക്ക് സഹായകമാണെന്ന് ഉദ്ഘാടന സന്ദേശത്തിൽ അഭിവന്ദ്യ പിതാവ് ഓർമ്മപ്പെടുത്തി.
പുനലൂർ രൂപതാ വികാരി ജനറൽ മോൺ.സെബാസ്റ്റ്യൻവാസ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു.കത്തോലിക്കാ തിരുസഭയുടെ വിശ്വാസപ്രമാണരേഖകളുടെ കേരളത്തിലെ ഔദ്യോഗിക പരിഭാഷകനും ജനറൽ എഡിറ്ററുമായ വെരി റവ.ഡോ.ജേക്കബ് പ്രസാദ്നിഖ്യാ സൂനഹദോസിനെ കുറിച്ചും അതിന്റെ പ്രധാന പഠനങ്ങളെ കുറിച്ചും ക്ലാസുകൾ നയിച്ചു.പുനലൂർ രൂപതയിലെ വിവിധ ഇടവകകളിൽ സേവനം ചെയ്യുന്ന വൈദികരും സന്യസ്തരും ക്ലാസ്സിൽ സംബന്ധിച്ചു.റവ.ഫാദർ ബിനു ക്രിസ്റ്റി സി.എം എല്ലാവർക്കും നന്ദി അറിയിച്ചു.ഉച്ചഭക്ഷണത്തോടുകൂടി ക്ലാസ് സമാപിച്ചു.

