കൊച്ചി: എറണാകുളം പ്രസ്ക്ലബും ഐ ഫൗണ്ടേഷനുമായി സഹകരിച്ച് മാധ്യമപ്രവർത്തകർക്കായി നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ്ക്ലബ് അംഗങ്ങൾക്കായി ഐ ഫൗണ്ടേഷൻ ആശുപത്രി നൽകുന്ന പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനവും നടന്നു.
പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ ടി ജെ വിനോദ് എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം ഐ എം എ കൊച്ചിൻ പ്രസിഡന്റ് ഡോ. അതുൽ ജോസഫ് മാനുവൽ നിർവഹിച്ചു. പ്രസ്ക്ലബ് പ്രസിഡന്റ് ആർ ഗോപകുമാർ അധ്യക്ഷനായിരുന്നു. ഡോ. പ്രവീൺ മുരളി, ഡോ.ഉമേഷ് കൃഷ്ണ, ഐ ഫൗണ്ടേഷൻ റീജിയണൽ മാനേജർ എയ്ജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.
പ്രസ്ക്ലബ് സെക്രട്ടറി എം ഷജിൽകുമാർ സ്വാഗതവും കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി ടി പി പ്രശാന്ത് നന്ദിയും പറഞ്ഞു.

