ചങ്ങനാശ്ശേരി: KLCA വിജയപുരം രൂപത വാർഷിക സമ്മേളനം സെന്റ് ജോസഫ്സ് ചർച്ച്, പൂവം , ചങ്ങനാശ്ശേരിയിൽ വച്ചു നടന്നു. ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗ നടപടികൾ രൂപത ഡയറക്ടർ ഫാദർ ജോഷി പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാദർ അലക്സ് കൊച്ചാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് എബി കുന്നേപറമ്പിൽ അധ്യക്ഷത വഹിച്ചു.
ജോസഫ് സെബാസ്റ്റ്യൻ, ഷിജോ ബാബു പുളിമൂട്ടിൽ, പൂവം ബേബി, സോളമൻ പി ജോൺ എന്നിവർ സംസാരിച്ചു.. തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ആമുഖമായി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സാബു കാനക്കാപ്പള്ളി സംസാരിച്ചു.
2025-2028 വർഷത്തെ ഭാരവാഹികളായി പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സോളമൻ പി ജോൺ, ട്രഷറർ ജനുമോൻ ജെയിംസ്, കൂടാതെ മറ്റു ഭാരവാഹികളെയും തെരഞ്ഞെടുത്തു. വിശ്വാസ പരിശീലനത്തി ൽ 50 വർഷം തികഞ്ഞതിന് രൂപതയിൽ നിന്ന് അവാർഡ് ലഭിച്ച കെ എൽസിയെ പുതിയ രൂപത പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യനെ കെഎൽസിഎ രൂപത ഡയറക്ടർ ജോഷി പുതുപ്പറമ്പിൽ, പഴയ പ്രസിഡന്റ് എബി കുന്നേപറമ്പിൽ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
വാർഷിക റിപ്പോർട്ട് രൂപത സെക്രട്ടറി ഷിജോ ബാബു പുളിമൂട്ടിൽ അവതരിപ്പിച്ചു. സോളമൻ പി ജോൺ നന്ദി പ്രകടനം നടത്തി. ഫാദർ അലക്സ് കൊച്ചാട്ടിന്റെ ആശീർവാദത്തോടെ യോഗം അവസാനിച്ചു.

