പട്ന : ബിഹാറിൽ വോട്ടെണ്ണല്‍ തുടരവേ ലീഡ് നില കുതിക്കുന്ന എന്‍ഡിഎ വിജയം ഉറപ്പിച്ചു. പട്നയിലെ ബിജെപി ഓഫിസില്‍ ആഘോഷങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു .എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്ത് വന്നു.
243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ എൻഡിഎ 189, ഇന്ത്യ സഖ്യം 50, മറ്റുള്ളവർ 4 എന്നിങ്ങനെയാണ് ലീഡ് നില. എക്സിറ്റ് പോളുകളെ തള്ളുന്ന വിധിയായിരിക്കും വരിക എന്നാണ് മഹാസഖ്യവും അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവും അവകാശപ്പെടുന്നത്.200ലേക്ക് അടുത്തുകഴിഞ്ഞു എന്‍ഡിഎയുടെ ലീഡ് നില.
വോട്ടെടുപ്പിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് ഏറെ അനുകൂലമായിരുന്നു. വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ എക്സിറ്റ് പോള്‍ പ്രവചനം യാഥാര്‍ഥ്യമാകുന്ന സ്ഥിതിയാണ് കാണുന്നത്. 70കാരനായ നിതീഷ് കുമാറിനെതിരെ യുവത്വത്തിന്റെ കരുത്തിലായിരുന്നു മഹാസഖ്യം പോരാടിയത്. വര്‍ഷങ്ങളായി തുടരുന്ന ഭരണം ഇത്തവണയും സ്വന്തമാകുമെന്ന ആത്മവിശ്വാസത്തിലാണ് നിതീഷ് കുമാര്‍.

