പട്ന :ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ലീഡുമായി എന്‍ഡിഎ. ലീഡ് നില കേവല ഭൂരിപക്ഷം പിന്നിട്ടുകഴിഞ്ഞു . 150 സീറ്റുകളിലാണ് എന്‍ഡിഎ ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ആര്‍ജെഡിയുടെ ബലത്തിൽ ശക്തമായ പോരാട്ടം നടത്തിയെങ്കിലും 71 സീറ്റുകളില്‍ മാത്രമാണ് ഇന്ത്യ സഖ്യം മുന്നേറുന്നത്.
കോണ്‍ഗ്രസിന് കേവലം ആറിടത്ത് മാത്രമേ ലീഡ് ചെയ്യാനാവുന്നുള്ളു.
രാവിലെ എട്ട് മണിക്ക് വോട്ട് എണ്ണി തുടങ്ങി ഉച്ചയ്ക്ക് 12 മണിയോടെ ബിഹാര്‍ ജനവിധിയുടെ പൂര്‍ണചിത്രമറിയാം.
റെക്കോര്‍ഡ് പോളിംഗായിരുന്നു രണ്ടുഘട്ട വോട്ടെടുപ്പിലും നടന്നത്. നവംബര്‍ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 64.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ 67.14 ശതമാനം പോളിംഗും രേഖപ്പെടുത്തി

