അഹമ്മദാബാദ്: ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല.ഗുജറാത്തിൽ പശുവിനെ കൊന്നതിന് മൂന്നുപേർക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയുംവിധിച്ച് അഹമ്മദാബാദ് അമ്രേലി സെഷൻസ് കോടതി.
2017-ലെ മൃഗ സംരക്ഷണ നിയമ ഭേദഗതി പ്രകാരമാണ് ഈ വിധി. 2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പശുക്കളെ കശാപ്പ് ചെയ്ത് മാംസം കടത്തിയതിനാണ് അക്രം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, ഖാസിം സോളങ്കി എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
പശുക്കളെ ഹിന്ദുമതം പവിത്രമായി കാണുന്നുണ്ടെന്നും ഇതറിഞ്ഞാണ് പ്രതികൾ കുറ്റം ചെയ്തതെന്നുമാണ് കോടതിയുടെ നിരീക്ഷണം.ശിക്ഷ വിധിച്ചത് സെഷൻസ് ജഡ്ജി റിസ്വാനബെൻ ബുഖാരിയാണ് . രാജ്യത്ത് ഇതാദ്യമായാണ് പശുവിനെ കൊന്നതിന് ജീവപര്യന്തം തടവിന് വിധിക്കുന്നത്. ഒരുവർഷം നീണ്ടുനിന്ന വിചാരണയ്ക്കൊടുവിലാണ് ശിക്ഷ. വിധിയ്ക്കെതിരെ അപ്പീൽ പോകുമെന്ന് പ്രതികൾ വ്യക്തമാക്കി.ജനാധിപത്യത്തിന്റെ ഭാവി ദിനം പ്രതി അപകടത്തിലേക്ക് പോവുകയാണ് .

