കൊച്ചി: കൊച്ചി രൂപതയുടെ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ വനിതാ പ്രസ്ഥാനമായ WIDS ന്റെ വാർഷീക സമ്മേളനം നവംബർ 8 ന് ആൽഫ പാസ്റ്ററൽ സെന്ററിൽ വെച്ച് നടത്തപ്പെട്ടു. 1300 ഇൽ പരം സ്ത്രീകൾ പങ്കെടുത്ത സ്ത്രീ ശാക്തീകരണ റാലി ഇടക്കൊച്ചിയിൽ നിന്ന് ആരംഭിച്ചു പാസ്റ്ററൽ സെന്ററിൽ അവസാനിക്കുകയും തുടർന്ന് പൊതുസമ്മേളനം, ‘ നടത്തുകയും ചെയതു .
കൊച്ചിരൂപതയുടെ നിയുകത ബിഷപ്പ്. ഡോ.ആന്റണി കാട്ടിപ്പറമ്പിൽ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു . സമൂഹത്തിന്റെ, വികസനപ്രവർത്തനങ്ങളിലും മറ്റ് കാരുണ്യപ്രവർത്തനങ്ങളിലും സ്ത്രീകൾ, പങ്കാളികളാകേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ച് സൂചിപ്പിച്ചു. രാജ്യ പുരോഗതിയുട എല്ലാ മേഖലകളിലും സ്ത്രീകളുടെ പ്രാതിനിധ്യം കൂടുതലായി ഉണ്ടാകണമെന്നും പിതാവ് ഓർമിപ്പിച്ചു .
പെരുമ്പാവൂർ M A C T ജഡ്ജായ ബഹു . സ്മിത ജോർജ്ജ് വനിതാ സംഗമം ഉൽഘടനം ചെയ്ത് സംസാരിച്ചു. കുടുംബത്തിൽ തുടങ്ങി സമൂഹത്തിന്റെ, ഉന്നമനത്തിനും പുതിയ തലമുറയുടെ രൂപീകരണത്തിലും ഒറ്റയ്ക്കും കൂട്ടമായും സ്ത്രീകൾ, ചെയ്യുനന പ്രവർത്തനങ്ങളെ സൂചിപ്പിച്ചുകൊണ്ട് ഭരണനിർവ്വഹണ തലങ്ങളിലേക്ക് ഇനിയും കൂടുതൽ സ്ത്രീകൾ മുന്നോട്ട് വരണമെന്ന് ബഹു. ജഡ്ജ് തന്റെ ഉൽഘടന പ്രസംഗത്തിലൂടെ, സൂചിപ്പിച്ചു.
തുടർന്ന് എറണാകുളം എം .പി. ശ്രീ.ഹൈബി ഈഡൻ ജൂബിലി വർഷത്തോടനുബന്ധിച്ച് WIDS ന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി പാവപ്പെട്ടക്കുട്ടികളെ, സഹായിക്കുന് “സത്ഗമായ വിദ്യാനിധിയിൽ നിന്നുള്ള സ്കോളർഷിപ്പ് 15 കുട്ടികൾക്ക് ശ്രീ.കെ. ബാബു MLA നിർവ്വഹിച്ചു.
ചെല്ലാനത്ത് കടൽകയറ്റ ദുരന്തത്തിലൂട ഭാഗീകമായി വീട് നഷ്ടപ്പെട്ട 60 കുടുംബങ്ങൾക്കുള്ള ധനസഹായം ബഹു. കെ.ജെ. മാക്സി MLA യും, എഴുപ്പുന്ന പഞ്ചായത്തിലെ 40 കുടുംബങ്ങൾ വീടുപണി പൂർത്തിയാക്കുവാൻ SELAVIP ന്റെ ധന സഹായത്തോട നടപ്പിലാക്കിയ/പദ്ധതിയുടെ ധനസഹായ വിതരണം ബഹു. അരൂർ MLA ശ്രീമതി . ദലീമ ജോജോയും നിർവ്വഹിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്വയം തൊഴിൽ സംരഭങ്ങൾ തുടങ്ങുന്നതിനുള ധനസഹായം അക്വിനാസ് കോളേജ് മാനേജർ ഡോ. മരിയാൻ അറയ്ക്കൽ നൽകി . തുടർന്ന് കൊച്ചിൻ കോർപ്പറേഷൻ പ്രതിപക്ഷനേതാവ് ശ്രീ, അഡ്വ. ആന്റണി കുരീത്തറ ഏറ്റവും നല്ല സാമൂഹ്യപ്രവർത്തകരെയും അരൂർ പഞ്ചായത്ത്, പ്രസിഡന്റ് അഡ്വ. രാഖി ആന്റണി ഏറ്റവും നല്ല WIDS നെയും ആദരിച്ചു . ഇടക്കൊച്ചി, ഡിവിഷൻ കൗൺസിലർ ശ്രീമതി ജീജ ഡെൻസൻ ഓണത്തിന് പൂക്ക്യഷി നടത്തിയ WIDS യൂണിറ്റുകൾക്കുളള സമ്മാനവും CSSS സ്റ്റാഫ് അംഗങ്ങളായ ശ്രീമതി റോസ്മേരി , ശ്രീമതി ലാലി എന്നിവർ വനിതാദിന റാലിയിൽ ഏറ്റവും നന്നായി പെർഫോം ചെയ്ത യൂണിറ്റുകൾക്കുളള സമ്മാനവും നൽകി .
തുടർന്ന് WIDS ന്റെ വിവിധ കലാപരിപാടികൾ, നടത്തി. പൊതുസമ്മേളനത്തിൽ CSS5 ന്റെ ഡയറക്ടറായാ റവ. ഡോ. അഗസ്റ്റിൻ കടേപ്പറമ്പിൽ ൽ സ്വാഗതവും, അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. ജെയ്ഫിൻ ദാസ് കുട്ടികാട്ട് നന്ദിയും ഫെഡറേഷൻ പ്രസിഡന്റ് ശ്രീമതി . മോളി മൈക്കിൾ സ്വാഗതവും ആശംസിച്ചു.

