തലശ്ശേരി : കേരള സഭയ്ക്കു നൽകിയ അതിവിശിഷ്ട്ട സംഭാവനകൾക്ക് മൽപ്പാൻ പദവി നൽകി ആദരിച്ച പ്രശസ്ത ബൈബിൾ പണ്ഡിതൻ ഫാ. മൈക്കിൾ കാരിമറ്റം അന്തരിച്ചു. ഇന്ന് രാവിലെ തന്റെ കിടക്കയ്ക്ക് ചുറ്റും നിന്നിരുന്ന പിതാക്കന്മാരോടും വൈദീകരോടും താൻ തന്റെ പിതാവിന്റെ ഭാവനത്തിലേക്ക് യാത്രയാകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അച്ചൻ നിത്യതയിലേക്ക് യാത്രയായത്.
അച്ചന്റെ മൃത സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് തലശ്ശേരി കത്തീഡ്രൽ ദേവാലയത്തിൽ വെച്ചു നടത്തപ്പെടുന്നു. ഇന്നു ഒൻപത് മുതൽ പ്രീസ്റ്റ് ഹോമിൽ പൊതു ദർശനം നടത്തപ്പെടുന്നു.

