ലക്നൗ: സനാതനധർമ്മം പൂണ്ട് വിളയാടുന്ന യോഗിയുടെ യു പിയിൽ കൂലി ആവശ്യപ്പെട്ടതിൻ്റെ പേരിൽ ദളിത് കര്‍ഷകത്തൊഴിലാളിയെ ഭൂവുടമയും ഗുണ്ടകളും ചേർന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി.അമേഠിയില്‍ ആണ് സംഭവം . ഹോസില പ്രസാദ് (40) എന്ന തൊഴിലാളിയെയാണ് ഭൂവുടമയും ഗുണ്ടകളും ചേർന്ന് കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 26 ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്താവുന്നത്.
ഭൂവുടമ ശുഭം സിങ്ങും ഇയാളുടെ ഗുണ്ടകളും ചേർന്നാണ് കൊല നടത്തിയത്. വയലിൽ ജോലിക്ക് എന്ന് പറഞ്ഞ് ശുഭം സിങ്ങും സംഘവും ഹോസിലയെ വിളിച്ചുകൊണ്ടുപോയി. ഇതിന് ശേഷമായിരുന്നു കൊലപാതകം എന്നാണ് ഹോസിലയുടെ ഭാര്യ കീർത്തി പറയുന്നത്.

