തിരുവനന്തപുരം: വര്‍ക്കലയില്‍ വച്ചു ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ട്രാക്കിലേക്ക് വീണു പരിക്കേറ്റ പെൺകുട്ടി ഐസിയുവില്‍ തുടരുന്നു. തിരുവനന്തപുരം സ്വദേശി ശ്രീക്കുട്ടി (19)യാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത് .
ആന്തരികരക്തസ്രാവമുള്ളതിനാല്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ഇന്നലെ രാത്രി കേരള എക്സ്പ്രസില്‍ യാത്ര ചെയ്യവെയാണ് പ്രതി പെൺകുട്ടിയെ ചവിട്ടി പുറത്തേക്ക് തെറിപ്പിച്ചത് .
പ്രതി സുരേഷ് കുമാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു . പനച്ചിമൂട് സ്വദേശി സുരേഷ് പെയിന്റ് തൊഴിലാളിയാണ്. പ്രതി കുറ്റം സമ്മതിച്ച് . ട്രെയിനിന്റെ വാതിലിന്റെ അടുത്ത് നിന്നും പെൺകുട്ടികൾ മാറാത്തത് പ്രകോപിപ്പിച്ചെന്നാണ് പ്രതിയുടെ മൊഴി. പെണ്‍കുട്ടിയെ മുന്‍പരിചയമില്ലെന്നും മദ്യലഹരിയിലായിരുന്നുവെന്നും പ്രതി സമ്മതിച്ചു. സുരേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

