കൊച്ചി :ലോക പക്ഷാഘാത ദിനം എറണാകുളം ലൂർദ് ആശുപത്രിയും പോലീസ് ഡിപ്പാർട്ട്മെൻ്റ് എറണാകുളം റേഞ്ചും സംയുക്തമായി ആചരിച്ചു. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എറണാകുളം റേഞ്ച് ഡോ: എസ്. സതീഷ് ബിനോ ഐ.പി.എസ് പക്ഷാഘാത ദിനാചരണവും സ്പെഷ്യൽ ഹെൽത്ത് ചെക്കപ്പ് പാക്കേജും ഉദ്ഘാടനം ചെയ്തു.
ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര അധ്യക്ഷത വഹിച്ചു. ഇതിനോടനുബന്ധിച്ച് ലോക പക്ഷാഘാത ദിനത്തിൻ്റെ ഈ വർഷത്തെ വിഷയമായ ‘ഓരോ നിമിഷവും എണ്ണപ്പെട്ടതാണ്’ എന്നതിനെ ആസ്പദമാക്കി ന്യൂറോളജി വിഭാഗം ഡോക്ടർമാരായ ഡോ: ബോബി വർക്കി,ഡോ.കെവിൻ റെജി,ഡോ. വിനീത് കെ. കെ,ഡോ.ആകർഷ്. ജെ എന്നിവർ ക്ലാസുകൾ നയിച്ചു. പോലീസുകാർക്ക് കുറഞ്ഞ നിരക്കിൽ ലൂർദ് ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കുന്ന പ്രിവിലജ് കാർഡ് ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര DIG ഡോ. സതീഷ് ബിനോ IPS ന് നല്കി ഉദ്ഘാടനം ചെയ്തു.

പക്ഷാഘാത ദിനാചരണത്തിൻ്റെ ഭാഗമായി പോലീസ് സേനാംഗങ്ങൾക്കായി ലൂർദാശുപത്രി വിഭാവ നം ചെയ്ത പ്രിവിലേജ് കാർഡ്
ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ റേഞ്ച് ഡോ. എസ് സതീഷ് ബിനോ ഐ. പി. എസിനു നൽകുന്നു.
ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് ഡോ. സെലിനമാ ജോർജ്, ക്രെഡിറ്റ് മാനേജർ ശ്രീമതി ലയന, റിലേഷൻസ് & ഓപ്പറേഷൻസ് ഓഫീസർ ഡോ.റ്റിറ്റ്സൺ ദേവസി, എന്നിവർ സംസാരിച്ചു. പക്ഷാഘാതത്തെ കുറിച്ച് അവബോധം നല്കുന്ന സ്കിറ്റ് ന്യൂറോ ടെക്നോളജി വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

 

