തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ചെമ്പല്ലി മീൻ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ .കുട്ടികൾ അടക്കം 35 പേർ ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സയിലായി .
ഇവിടെയുള്ള വിവിധ മാർക്കറ്റുകളിൽ നിന്നും മീൻ വാങ്ങി കഴിച്ചവർക്കാണ് വിഷബാധയേറ്റത്.
ദേഹാസ്വാസ്ഥ്യം ഉണ്ടായവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും കാരക്കോണം മെഡിക്കൽ കോളജിലും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലുമായി ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

