കളമശ്ശേരി:സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ആറു പതിറ്റാണ്ട് പിന്നിട്ട് കളമശ്ശേരി ലിറ്റില്‍ ഫ്ളവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്. വരാപ്പുഴ അതിരൂപതയുടെ കീഴില്‍ 1965 ലാണ് ലിറ്റില്‍ ഫ്ളവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭം കുറിക്കുന്നത്.
രാജ്യത്തെ തന്നെ മികവുറ്റ സാങ്കേതിക വിദ്യാലയങ്ങളിലൊന്നായി മാറിയിട്ടുള്ള ലിറ്റില്‍ ഫ്ളവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പുതിയ സാധ്യതകള്‍ കൊണ്ടുവന്നിട്ടുള്ള സ്ഥാപനം കൂടിയാണ്. പഠിച്ചാല്‍ ജോലി ഉറപ്പ് എന്നതാണ് ലിറ്റില്‍ ഫ്ളവര്‍ മുന്നോട്ടുവയ്ക്കുന്നത്.
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് അനുദിനമുണ്ടാകുന്ന മാറ്റങ്ങള്‍ അതിന്റെ തെളിമ ഒട്ടുംതന്നെ ചോര്‍ന്നുപോകാതെ തങ്ങളുടെ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തുകയും, അതിനാവശ്യമായ പഠനോപകരണങ്ങള്‍ സ്വായത്തമാക്കി, ലോകത്തെമ്പാടുമുള്ള തൊഴില്‍ സംരഭങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് ആരെയാണോ അത് തിരിച്ചറിഞ്ഞ് വൈദഗ്ദമുള്ളവരെ രൂപപ്പെടുത്തി നല്‍കുകയും ചെയ്യുന്നുവെന്നതാണ് ലിറ്റില്‍ ഫ്ളവറിനെ വേറിട്ടു നിര്‍ത്തുന്നത്. രാജ്യത്തെ അഭിമാന സ്ഥാപനങ്ങളിലൊന്നായ ഐഐടിയുമായി ചേര്‍ന്നുള്ള കോഴ്സുകള്‍ വരെ ആരംഭിക്കാനായതും ലിറ്റില്‍ ഫ്ളവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിജയവഴിയിലെ തിളക്കങ്ങളാണ്.
റോബോട്ടിക് വെല്‍ഡിംഗ് മുതല്‍ പുതിയകാലത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുന്ന ഇവി സര്‍വീസിംഗ് ആന്റ് മെയിന്റനന്‍സ് കോഴ്സുകള്‍ വരെ ഇന്നിപ്പോള്‍ ലിറ്റില്‍ ഫ്ളവറിലുണ്ട്. ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ലിറ്റില്‍ ഫ്ളവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ആന്റ് പ്രിന്‍സിപ്പല്‍ ഫാ. ആന്റണി ഡോമനിക് ഫിഗരേദോയാണ് .
31-നു വെള്ളിയാഴ്ച രാവിലെ 11-നു നടക്കുന്ന ഡയമണ്ട് ജൂബിലി ആഘോഷ പരിപാടികള്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന് എംപി, സിനിമ സംവിധായകന് ജിസ് ജോയ് എന്നിവര്‍ മുഖ്യാഥിതികളായിരിക്കും.

