തിരുവനന്തപുരം: ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനമായി . രണ്ട് ദിവസത്തിനകം സാംസ്കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കുമെന്നറിയുന്നു .
സംവിധായകന് രഞ്ജിത്ത് ചെയര്മാന് സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയര്മാന് പ്രേംകുമാറാനായിരുന്നു ചുമതല. അക്കാദമിയ്ക്ക് ഒരു സ്ഥിരം ചെയര്മാന് വേണമെന്ന ആവശ്യമുയർന്നിരുന്നു .

