തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനെ പ്രതിസന്ധിയിലാക്കിയ 500 കോടിയുടെ ഭൂമി കുംഭകോണം വിവാദത്തിൽ പ്രതിരോധം തീർക്കാൻ മുതിർന്ന നേതാക്കൾ തയ്യാറാകാതെ മാറിനിൽക്കുന്നതായി റിപ്പോർട്ട്. ഇത് ബിജെപിയിൽ വലിയ ആഭ്യന്തരപ്രതിസന്ധി ഉണ്ടാക്കിയരിക്കുകയാണ്.
വിവാദത്തിൽ രാജീവ് ചന്ദ്രശേഖറിനെ ന്യായീകരിച്ച് രംഗത്ത് വന്നത് എസ്. സുരേഷ് മാത്രമാണ്. എന്നാൽ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖ നേതാക്കളൊന്നും രാജീവിനെ പ്രതിരോധിക്കാനോ സംരക്ഷിക്കാനോ ഇതുവരെ തയ്യാറായില്ല.
രാജീവ് ചന്ദ്രശേഖറും കുടുംബവും കർണാടകത്തിൽ നടത്തിയ തട്ടിപ്പ് കേരളത്തിലെ ജനങ്ങൾ അറിയാതിരിക്കാനുള്ള ശ്രമമാണ് ഒരു വിഭാഗം മാധ്യമങ്ങൾ നടത്തിയത്.പത്രസമ്മേളനത്തിലും കൃത്യമായ മറുപടി നൽകാൻ രാജീവ് ചന്ദ്രശേഖറിനായില്ല.ങ്ങള് നടത്തിയത്.

