കോഴിക്കോട്: പിഎം ശ്രീ പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബുധനാഴ്ച യുഡിഎഫിന്റെ വിദ്യാര്‍ഥി സംഘടനകള്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
സര്‍ക്കാള്‍ പദ്ധതിയില്‍ ഒപ്പിട്ടതിന് ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. സിപിഐയും വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുകയാണ്. പിഎംശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ പങ്കാളികളായതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഓഫീസിലേക്ക് കെ എസ് യു സംഘടിപ്പിച്ച മാര്‍ച്ച് അക്രമസക്തമായിരുന്നു.

