വത്തിക്കാൻ :ദാരിദ്ര്യത്തിൻറെയൊ ദുർബ്ബലതയുടെയൊ അവസ്ഥയിൽപ്പോലും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നൽ ആർക്കും ഉണ്ടാകരുതെന്ന് ലിയോ പാപ്പാ.പാപ്പായുടെ പുതിയ “എക്സ്” സന്ദേശം ആണിത് .പാപ്പാ കുറിക്കുന്ന ട്വിറ്റർ സന്ദേശങ്ങൾ, സാധാരണ ലത്തീൻ, ജർമ്മൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, അറബിഎന്നിങ്ങനെ 9 ഭാഷകളിൽ ലഭ്യമാണ്.
പാപ്പായുടെ “എക്സ്” സന്ദേശത്തിൻറെ പൂർണ്ണരൂപം താഴെ ;-
“ദൈവം ദരിദ്രരോട് ഒരു പ്രത്യേക പരിഗണന കാണിക്കുന്നു: പ്രത്യാശയുടെയും വിമോചനത്തിൻറെയുമായ കർത്താവിൻറെ വചനം പ്രാഥമികമായി അവരെയാണ് സംബോധന ചെയ്യുന്നത്, അതിനാൽത്തന്നെ, ദാരിദ്രാവസ്ഥയിലോ ബലഹീനതയിലോ പോലും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നൽ മേലിൽ ഉണ്ടാകരുത്. ക്രിസ്തുവിൻറേതായിരിക്കണമെങ്കിൽ, സഭ ദരിദ്രർക്ക് സവിശേഷമായൊരു സ്ഥാനം നൽകുന്ന ഒരു സഭയായിരിക്കണം. #ദിലേക്സി തേ. ”