കൊച്ചി: കേരള റോമൻ കത്തോലിക്കാ മുഖപത്രമായ ജീവനാദം കേരള കത്തോലിക്കാ വിശ്വാസികൾക്കായി ഒരുക്കുന്ന രണ്ടു സ്നേഹോപകാരങ്ങൾ; ‘പുണ്യ പ്രഭയിൽ മദർ ഏലീശ്വാ’ എന്ന ഗ്രന്ഥവും, 2026 വർഷത്തേക്കുള്ള കലണ്ടറും. രണ്ട് പ്രസിദ്ധീകരണങ്ങളുടെയും കോപ്പികൾ ഇപ്പോൾ വിതരണത്തിനായി തയ്യാറായിട്ടുണ്ട്.
കേരളത്തിലെ ആദ്യ സന്യാസിനി മദർ എലീശായെ സാർവത്രിക സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനാദം പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന ജീവചരിത്രം ‘പുണ്യ പ്രഭയിൽ മദർ ഏലീശ്വാ’. ജീവനാദത്തിന്റെ സ്വന്തം ഗ്രന്ഥകാരൻ ജാക്കോബിയുടെ തൂലികയിൽ പിറന്ന ഈ ഗ്രന്ഥം വായനയെ സ്നേഹിക്കുന്ന വായന ഇഷ്ട്ടപ്പെടുന്ന ഏവർക്കും കൂടെ കൂട്ടാവുന്ന ഒന്നാണ്. മദർ ഏലീശ്വായെ പറ്റി അറിയേണ്ടതെല്ലാം ഈ ചെറിയ ഗ്രന്ഥത്തിലുണ്ട്.
മതബോധന അധ്യാപകർക്കും വിദ്യാർത്ഥികൾക്കും, വിശുദ്ധയുടെ ജീവിതകഥയിൽ താൽപ്പര്യം ഉള്ള ഏവർക്കും ഉപകാരപ്രദമായ ‘പുണ്യ പ്രഭയിൽ മദർ ഏലീശ്വാ’ എന്ന മനോഹര ഗ്രന്ഥത്തിന് വെറും 75 രൂപ മാത്രം ആണ് വിലയിട്ടിരിക്കുന്നതു. 2026 കലണ്ടറിനു വെറും 40 രൂപയാണ്. കോപ്പികൾക്കായി ജീവനാദം അഡ്രസ്സിലോ 7034461616 എന്ന മൊബൈൽ നമ്പറിലോ jeevanews2005@gmail.com എന്ന മെയിൽ അഡ്രസ്സിലോ ബന്ധപ്പെടാവുന്നതാണ്.

