കൊച്ചി: ജൂബിലി വർഷത്തിന്റെ സ്മാരകമായി തൈക്കൂടത്ത് രണ്ട് വീടുകൾ നിർമ്മിച്ചു നൽകും.
വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള തൈക്കൂടം വിശുദ്ധ റാഫേൽ മാലാഖയുടെ ഇടവകയിൽ പ്രവർത്തിക്കുന്ന വിൻസൻറ് ഡി പോൾ സൊസൈറ്റി മഹാ ജൂബിലി വർഷത്തിന്റെ ഭാഗമായി നിർധന കുടുംബങ്ങൾക്കായി രണ്ടു ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നു.
തൈക്കുടം ദേവാലയത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഇതിൻറെ അടിസ്ഥാന ശില ആശിർവദിച്ചു.വികാരി റവ .ഫാ.സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കൽ , ഫാ.സ്മിജോ ,വിൻസെന്റ് ഡി പോൾ സൊസൈറ്റി തൈക്കുടം കോൺഫ്രൻസ് പ്രസിഡൻറ് ബിജു മാളിയേക്കൽ ,ബാബു കോമരോത്ത്, സഹ വികാരിമാരായ ഫാ.ആൽഫിൻ കൊച്ചുവീട്ടിൽ ,ഫാ.പ്രബിൻ എന്നിവർ ഈ തിരുകർമ്മത്തിന് സാക്ഷിയായി.