കൊച്ചി: സംസ്ഥാനത്ത സ്വർണവിലയിൽ സർവകാല റെക്കോഡോടെ വർദ്ധന . സംസ്ഥാനത്ത് പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം പവന് 94,120 രൂപയായിരുന്ന വില ബുധനാഴ്ച രാവിലെ 94,520 രൂപയിലെത്തി. ഗ്രാമിന് 11,765ൽ നിന്ന് 11,815 രൂപയായി ഉയർന്നു .
ഇന്നലെ സർവകലാ റെക്കോഡിട്ട് തുടങ്ങിയ സ്വർണവില മൂന്ന് തവണയാണ് മാറി മറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ 94,360 രൂപയായിരുന്ന വില ഉച്ചയ്ക്ക് പവന് 1200 രൂപ കുറഞ്ഞ് 93,160 രൂപയിലേക്ക് താഴ്ന്നിരുന്നു. വൈകുന്നേരം വീണ്ടും വില ഉയരുന്നതാണ് കണ്ടത്. പവന് 960 രൂപ വർധിച്ച് 94,160 രൂപയിലെത്തി. ബുധനഴ്ച രാവിലെ ഇന്നലെത്തെ റെക്കോഡ് വിലയായ 94,360ഉം മറികടന്ന് 94,520 രൂപയിലെത്തിയിരുന്നു.
എട്ടാം തീയതി രാവിലെ 90320 രൂപയായിരുന്ന വില വൈകിട്ടോടെ 90880ലേക്ക് കുതിച്ചു. ഒമ്പതാം തീയതി 91040ലേക്ക് ഉയർന്ന വില പത്താം തീയതി രാവിലെ 89680 ലേക്ക് താഴുകയും വൈകിട്ട് 90720 രൂപയിലേക്ക് ഉയരുകയും ചെയ്തു.