ജയ്പൂർ: ജയ്പ്പൂർ ജയ്സാൽമീറിൽ ബസിന് തീപിടിച്ച് കുട്ടികളടക്കം 20 പേർ മരിച്ചു .ഒട്ടേറെ യാത്രികർ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ. ജയ്സാല്‍മീര്‍-ജോധ്പൂര്‍ ഹൈവേയിലാണ് കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30 ഓടെ സ്വകാര്യ ബസിന് തീ പിടിച്ച് അപകടമുണ്ടായത്.
സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ എഞ്ചിൻ അമിതമായി ചൂടായി ഉണ്ടായ അപകടമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.