എറണാകുളം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് കത്തോലിക്കാ മാനേജ്മെന്റുകളോട് കാണിക്കുന്ന നിയമന നിരോധനവും അവഗണനയും പ്രതിഷേധാർഹമാണെന്ന് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ പ്രസ്താവിച്ചു. വരാപ്പുഴ അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഞായറാഴ്ച പോലുള്ള പരിപാവനമായ ദിവസങ്ങളിൽ മത്സര പരീക്ഷകൾ, എറണാകുളം റവന്യൂ കായികമേളകൾ, എന്നിവ സംഘടിപ്പിക്കുന്നതും ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഇത് മതേതര സങ്കൽപ്പങ്ങൾക്ക് ഒരിക്കലും ഭൂഷണമല്ല എന്നും ചാൻസലർ പ്രസ്താവിച്ചു.
ജനറൽ മാനേജർ, ജോസഫ് സെനൻ, ജിബിൻ ജോയ്, സി.ജെ. ആന്റെണി, സിജിമോൾ ജേക്കബ്, ബിൽഫി വി. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു