തിരുവനന്തപുരം: പുതിയ പാർട്ടിയുമായി ജെഡിഎസ് കേരള ഘടകം. ജനതാദൾ(എസ്) എന്ന പേര് ഉപേക്ഷിച്ചു. പുതിയ പേര് റജിസ്റ്റർ ചെയ്യുമെന്നും ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ മാത്യു ടി.തോമസ് അറിയിച്ചു.
ഇക്കാര്യത്തിൽ നിയമപരമായ കാര്യങ്ങൾ കൂടി പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. ആർജെഡിയിൽ ലയിക്കുന്നത് ആലോചനയിലില്ല. ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും മാത്യു ടി.തോമസ് പറഞ്ഞു. ദേശീയ നേതൃത്വം ബിജെപി ബന്ധം ഉപേക്ഷിച്ചാൽ അതിലേക്ക് ലയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനും ശരദ് പവാറിനും കത്തെഴുതി സ്വാതി മലിവാൾപാർട്ടി ദേശീയ നേതൃത്വത്തിന്റെ ബിജെപി ബന്ധത്തെ തുടർന്ന് സിപിഎമ്മിൽനിന്നും ഇടതുമുന്നണിയിലെ ഘടകകക്ഷികളിൽനിന്നും പ്രതിപക്ഷത്തുനിന്നും കടുത്ത സമ്മർദമുയർന്ന സാഹചര്യത്തിലാണ് പുതിയ പാർട്ടി പ്രഖ്യാപനം.
ദേശീയഘടകം അധ്യക്ഷൻ എച്ച്.ഡി.കുമാരസ്വാമി കേന്ദ്രത്തിലെ മോദി മന്ത്രിസഭയിൽ അംഗമായതോടെ സംസ്ഥാനഘടകം വെട്ടിലായിരുന്നു. കഴിഞ്ഞ ദിവസം ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ആർജെഡി നേതാവ് എം.വി.ശ്രേയാംസ് കുമാർ കൂടി രംഗത്തെത്തിയതോടെ സിപിഎമ്മും ഉത്തരം പറയേണ്ട അവസ്ഥയിലായി.