മിസോറാം: ചായ് ( ചർച്ച് ഹിസ്റ്ററി അസോസിയേഷൻ ഓഫ് ഇന്ത്യ) പത്തൊമ്പതാം ത്രിവത്സര സമ്മേളനം ഐസോൾ ( മിസോറാം ) ഐസോൾ തിയോളജിക്കൽ കോളേജിൽ വച്ച് നടത്തപ്പെട്ടു. ഒക്ടോബർ 7 തുടങ്ങി 11 വരെ നടത്തപ്പെട്ട ഈ സമ്മേളനത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ള നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു.
‘ സാമൂഹ്യ പരിവർത്തനത്തിൽ ക്രൈസ്തവരുടെ പങ്ക്’ എന്ന വിഷയത്തിൽ 20 ഓളം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഇതോടൊപ്പം നടത്തപ്പെട്ട ട്രൈവാർഷിക പൊതുസമ്മേളനത്തിൽ വച്ച് ദേശീയ പ്രസിഡണ്ടായി ഡോ. ചാൾസ് ഡയസ് ( കേരളം), ജനറൽ സെക്രട്ടറിയായി ഡോ. ശിവരാജ് മഹീന്ദ്ര ( ഉത്തരഖണ്ഡ് ), ട്രഷററായി ഫാ.ഡോ. ജോബി കൊച്ചുമുറ്റം( കർണാടക), വൈസ് പ്രസിഡണ്ടായി പ്രൊഫ. ആഗ്നസ് ഡി. സാ. ( മഹാരാഷ്ട്ര) ജോയിന്റ് സെക്രട്ടറിയായി ഡോ. ടിയാകല ജാമിർ ( മേഘാലയ) എന്നിവരെ തിരഞ്ഞെടുത്തു.
ദേശീയതലത്തിൽ വിവിധ മേഖലകളിലായി ചരിത്രസമിനാറുകൾ നടത്തുവാൻ ചായ് ട്രസ്റ്റ് ബോർഡ് തീരുമാനമെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് മിസോറാമിലെ പരമ്പരാഗത ഗോത്രവർഗ്ഗ കലാരൂപങ്ങളും വൃത്തങ്ങളും നടത്തപ്പെട്ടു.
ഡോ. ചാൾസ് ഡയസ്