കൊച്ചി: സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയായി സമൂഹത്തിൽ പ്രചോദനപരമായി മുന്നേറ്റം നടത്തുന്ന വനിതകൾക്കായി ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരങ്ങൾ ഒക്ടോബർ 12 ഞായറാഴ്ച എറണാകുളം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജ് ഹണി. എം വർഗീസ് വിതരണം ചെയ്യും.
എറണാകുളം പ്രൊവിഡൻസ് റോഡിലുള്ള ഇ.എസ്. എസ് .എസ് ഹാളിൽ വൈകീട്ട് മൂന്നിന് നടക്കുന്നപരിപാടിയിൽ വിവിധ മേഖലകളിൽ നിന്ന് 17 വനിതകളെ ആദരിക്കും.തൃക്കാക്കര ഭാരത മാതാ കോളേജ് റിട്ട. അധ്യാപിക ഡോ. കൊച്ചുറാണി ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ പ്രസിഡൻ്റ് മാത്യു ലിഞ്ചൻ റോയി അധ്യക്ഷത വഹിക്കുന്നചടങ്ങിൽ എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സിൻസി മോൾ ആൻ്റണി കെ,എറണാകുളം ഇൻഫന്റ് ജീസസ് ഇടവക വികാരി റവ.ഡോ. ഡഗ്ളസ് പിൻഹീറോ, ശിമിത്തേരിമുക്ക് തിരു കുടുംബ ആശ്രമാംഗം ഫാ.ഡെന്നീസ് തറയിൽ എന്നിവർ ആശംസകൾ നേരും. നായരമ്പലം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്വൈസ് പ്രസിഡൻ്റ്വി.എ. കൊച്ചുത്രേസ്യ ഫാദർ ഫിർമൂസ് അനുസ്മരണ പ്രസംഗം നടത്തും.
ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിഎൻ.സി.അഗസ്റ്റിൻ സ്വാഗതവുംട്രഷറർപി. ആർ. ലോറൻസ് നന്ദിയും പറഞ്ഞു പറയും.സമൂഹത്തിന് പ്രചോദനാത്മകമാം വിധം സേവനങ്ങൾ നൽകുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത 17 വനിതകൾക്കാണ് ഇത്തവണ പുരസ്ക്കാരങ്ങൾ സമ്മാനിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.