ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് കരാർ കേസിൽ കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന് തിരിച്ചടി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ സ്ഥാപനമായ എക്സാലോജിക് സൊലൂഷ്യൻസിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള കുഴൽനാടന്റെ ഹർജി സുപ്രീംകോടതി തള്ളി.നേരത്തെ കീഴ്കോടതികൾ തള്ളിയ കേസാണിത് .
കോടതിയെ രാഷ്ട്രീയതർക്കങ്ങൾക്കുള്ള വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.രാഷ്ട്രീയ പോരാട്ടങ്ങൾ വോട്ട് ചെയ്യുന്ന ജനങ്ങൾക്ക് മുന്നിൽ നടത്തുക. അല്ലാതെ കോടതി മുറിയിൽ അല്ല വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു