കൊച്ചി: ലത്തീൻസമുദായത്തിന്റെ അവകാശ സംരക്ഷണത്തിന്ന് KCLA നേതൃത്വം നൽകുമെന്ന് KLCA സംസ്ഥാന പ്രസിഡന്റ്അഡ്വ. ഷെറി ജെ. തോമസ് പ്രഖ്യാപിച്ചു. കൊച്ചി രൂപത സമിതിയുടെ നേതൃത്വത്തിൽ തോപ്പുംപടിയിൽ നടന്ന സമുദായ സംമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ സർക്കാർ വകുപ്പുകളിൽ അർഹതയുണ്ടായിട്ടും തീർപ്പുകൽപിക്കാതെ കിടക്കുന്ന വിവിധ വിഷയങ്ങളിൽ പരിഹാരം ഉറപ്പാക്കുന്നതിന് വകുപ്പുതലത്തിലും നിയമതലത്തിലുമുള്ള വിവിധ വഴികൾ നിർദ്ദേശിക്കുന്നതിന് വിളിച്ചു ചേർത്ത സമുദായ സമ്പർക്ക പരിപാടിയിൽ വിവിധ ഇടവകകളിൽ നിന്നുള്ള അപേക്ഷകർ പങ്കെടുത്തു. തീരപരിപാലന നയമത്തിന്റെ പേരിൽ വിടുകൾക്ക് നമ്പർ ലഭിക്കാത്തവർ, ഭൂമി തരംമാറ്റൽ, പട്ടയം ലഭിക്കാത്തവർ തുടങ്ങിയ വിഭാഗങ്ങളിലുള്ള പരാതികളാണ് സമുദായ സമ്പർക്ക പരിപാടികളിൽ ലഭിച്ചത്.
ഇതോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ KLCA കൊച്ചി രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ചു.മോൺ. ഷൈജു പര്യത്തുശ്ശേരി, ബിജു ജോസി കരുമാഞ്ചേരി, രതീഷ് ആന്റണി, ഫാ. ആന്റെണി കുഴിവേലിൽ, ടി.എ. ഡാൽഫിൻ, ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, സാബു കാനക്കാപ്പള്ളി , ജോസഫ് ആന്റെണി ഹർട്ടിസ്, ബേബി ഭാഗ്യോദയം , സിന്ധു ജസ്റ്റസ്, കെ.ജെ. സെബാസ്റ്റ്യൻ, ഹെൻസൻ പോത്തം പള്ളി, ഷാജു ആനന്ദ ശ്ശേരി, സുമിത്ത് ജോസഫ് പ്രസംഗിച്ചു.