ഗുവാഹത്തി: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം. സ്കോർ: ഇന്ത്യ 269/8, ശ്രീലങ്ക 211 (45.4). മഴ മൂലം 47 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 269 റൺസാണെടുത്തത്.
211 റൺസ് എടുക്കുന്നതിനിടെ ലങ്കയുടെ എല്ലാവരും പുറത്തായി. 43 റൺസ് നേടിയ ചമാരി അട്ടപ്പട്ടുവാണ് ടോപ് സ്കോറർ.
ഏഴാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 103 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നട്ടെല്ല്. ലങ്കയ്ക്കു വേണ്ടി ഇനോക രണവീര നാലും ഉദേശിക പ്രബോധനി രണ്ടു വിക്കറ്റും വീഴ്ത്തി. 53 റൺസും മൂന്ന് വിക്കറ്റും വീഴ്ത്തിയ ദീപ്തി ശര്‍മയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.