കൊച്ചി: എറണാകുളം ലൂർദാശുപത്രി ലോകഹൃദയ ദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം കൊച്ചി മേയർ അഡ്വ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ലൂർദ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റും പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായ ഡോ. ജോർജ് തയ്യിൽ രചിച്ച ഹാർട്ട് അറ്റാക്ക് : ഭയപ്പെടാതെ ജീവിക്കാം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും ചലച്ചിത്രതാരം രമേഷ് പിഷാരടിക്ക് നൽകിക്കൊണ്ട് അദ്ദേഹം നിർവഹിച്ചു. ഹാർട്ട് അറ്റാക്കിനെ കുറിച്ച് വളരെ ലളിതമായി സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിലാണ് ഡോക്ടർ ഈ പുസ്തകം എഴുതിയിരിക്കുന്നതെന്നും എല്ലാവരും വായിച്ചു മനസ്സിലാക്കേണ്ട ഒന്നാണ് ഈ പുസ്തകം എന്നും സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെ ജീവിക്കാൻ നാം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
പ്രമുഖ ചലച്ചിത്ര താരം രമേഷ് പിഷാരടി ലൂർദാശുപത്രിയുടെ ന്യൂസ് ബുള്ളറ്റിൻ ആയ പൾസ് മാഗസിൻ കാർഡിയോളജി സ്പെഷ്യൽ എഡിഷൻ പ്രകാശനം ചെയ്തു. .സമ്മർദ്ദങ്ങൾ മാറ്റിവെച്ച് ജീവിതത്തിലെ ചെറിയ നിമിഷങ്ങളും തമാശകളും ആസ്വദിക്കാൻ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.ഡിസി ബുക്സ് എഡിറ്റർ ശ്രീ. അരവിന്ദൻ കെ.എസ്. ഡിസി ബുക്സ് സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് മികച്ച എഴുത്തുകാർക്ക് നൽകുന്ന പുരസ്കാരം ഡോ. ജോർജ് തയ്യിലിന് സമർപ്പിച്ചു. മികച്ച രചനകളിലൂടെ കേരളത്തിൻ്റെ ആരോഗ്യ സംസ്കാരം രൂപപ്പെടുത്തുന്നതിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് അവാർഡ് നല്കിയത്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡണ്ട് ഡോ. ജേക്കബ് എബ്രഹാം കാർഡിയോളജി സ്പെഷ്യൽ ഹെൽത്ത് ചെക്കപ്പ് കൂപ്പൺ ഉദ്ഘാടനം ചെയ്തു.
ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാദർ ജോർജ് സെക്വീര അധ്യക്ഷത വഹിച്ച ചടങ്ങിൽ കാർഡിയോളജി വിഭാഗം മേധാവി ഡോ.സുജിത് കുമാർ എസ് , സിനിയർ കാർഡിയോളജിസ്റ്റ് ഡോ. ജോർജ് തയ്യിൽ എന്നിവർ സംസാരിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന ഹൃദയാരോഗ്യത്തെ സംബന്ധിച്ച ബോധവൽക്കരണ ക്ലാസുകൾക്ക് ഡോ. സുജിത് കുമാർ എസ്, ഡോ. ജോർജ് തയ്യിൽ, ഡോ. ജോസഫ് തോമസ്,ഡോ. ആനന്ദ് മാത്യു മാമൻഎന്നിവർ നേതൃത്വം നൽകി.
പരിപാടിയുടെ ഭാഗമായി നടന്ന സി.പി.ആർ പരിശീലനം ഡോ. ഇന്ദു രാജീവ് നയിച്ചു. ലൂർദ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്കിറ്റും ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികളും , KMM കോളേജ് വിദ്യാർത്ഥികളും അവതരിപ്പിച്ച ഫ്ലാഷ് മോബും ഇതിൻ്റെ ഭാഗമായി നടന്നു.ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ, രോഗികൾ, അവരുടെ കുടുംബാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ, വിവിധ സ്കൂൾ – കോളേജ് വിദ്യാർത്ഥികൾഎന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഫോട്ടോ മാറ്റർ
എറണാകുളം ലൂർദ് ആശുപത്രി സംഘടിപ്പിച്ച ലോക ഹൃദയദി നാഘോഷ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ആരാധ്യനായ കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിച്ചു. ഡോ. ജോസഫ് തോമസ്, ചലച്ചിത്രതാരം ശ്രീ രമേശ് പിഷാരടി, ഡോ. ജോർജ് തയ്യിൽ, ഡോ. ജേക്കബ് അബ്രഹാം,
ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജോർജ് സെക്വീര, ശ്രീ അരവിന്ദൻ കെ എസ് ,സുജിത് കുമാർ എന്നിവർ സമീപം.