തിരുവനന്തപുരം: തമിഴ്നാട്ടിലെ കരൂരിൽ ടിവികെ അധ്യക്ഷൻ വിജയുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
സംഭവം അത്യധികം ദുഃഖകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 31-ൽ അധികം ആളുകൾ മരിച്ച സംഭവത്തിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
നടനും രാഷ്ട്രീയ നേതാവുമായ വിജയ് നയിച്ച റാലിക്കിടെയാണ് ഈ ദൗർഭാഗ്യകരമായ സംഭവം അരങ്ങേറിയത്.
കരൂരിൽ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 31 പേർ മരിച്ച സംഭവത്തിൽ പ്രതികരിക്കാതെ കരൂർ വിട്ട് പാർട്ടി അധ്യക്ഷനും നടനുമായ വിജയ്. താരം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തി. വിജയ് ചെന്നൈയ്ക്ക് മടങ്ങും എന്നാണ് സൂചന.
സംഭവത്തിൽ പ്രതികരണവുമായി സംസ്ഥാന പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി. നടുക്കുന്നതും ഏറെ ദു:ഖകരവുമായ സംഭവവുമാണെന്നാണ് പളനിസ്വാമി പ്രതികരിച്ചത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമാണ് എഐഎഡിഎംകെ എന്നും പളനിസ്വാമി പറഞ്ഞു.