എറണാകുളം /മുനമ്പം : എല്ലാവരെയും ഒരുമിച്ചിരുത്തി സമവായത്തിലൂടെ മുനമ്പം പ്രശ്നം അടിയന്തരമായി ഭരണകൂടം പരിഹരിക്കണമെന്ന് വരാപ്പുഴ അർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ .
കേരള വഖഫ് ബോർഡിൻ്റെ നിയമവിരുദ്ധമായ ഭൂമിരജിസ്ട്രേഷനെതിരെ മുനമ്പം ഭൂസംരക്ഷണ സമിതി മുനമ്പത്ത് നടത്തുന്ന നിരാഹാര സമരത്തിൻ്റെ 350-ാം ദിനത്തിൽ കെഎൽസിഎയുടെ നേതൃത്വത്തിൽ എറണാകുളത്ത് ഭൂസംരക്ഷണസമിതി നടത്തിയ ശ്രദ്ധ ക്ഷണിക്കൽ സമരത്തിന്റെ വാർഷിക ദിനത്തിൽ എറണാകുളം മദർ തെരേസ സ്ക്വയറിൽ നടന്ന കൂട്ടനിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
എല്ലാ മനുഷ്യരെയും പോലെ വിലകൊടുത്തു വാങ്ങിയ ഭൂമിയിൽ സർവ്വവിധ അവകാശങ്ങളോടും കൂടി ജീവിക്കാൻ മുനമ്പത്തെ 610 കുടുംബങ്ങൾക്കും അർഹതയുണ്ട്. രാജ്യത്തെ ഒരു കോടതിയും ഈ ഭൂമി വഖഫ് ഭൂമിയാണ് എന്ന് പറഞ്ഞിട്ടില്ല എന്നും ആർച്ച്ബിഷപ്പ് പ്രസ്താവിച്ചു.
ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ അധ്യക്ഷത വഹിച്ചു . എസ്എൻഡിപി യോഗം ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് രാജൻ ബാബു മുഖ്യപ്രഭാഷണം നടത്തി. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, മലങ്കര ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രസനാധിപൻ ഡോ. യൂഹന്നാൻ മാർ പോളി കാർപോസ് മെത്രാപ്പോലീത്ത, ഭൂരസംരക്ഷ സമിതി രക്ഷാധികാരി ഫാ. ആന്റണിസേവ്യർ തറയിൽ , എസ്എൻഡിപി മുനമ്പം ശാഖ പ്രസിഡണ്ടും ഭൂസംരക്ഷണ സമിതി രക്ഷാധികാരിയുമായ മുരുകൻ കാതികുളത്ത്, അഖില കേരള ധീവര സമുദായം സംസ്ഥാന പ്രസിഡന്റ് എം. വി വാരിജാക്ഷൻ,കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺസിഞ്ഞോർ റോക്കി റോബി കളത്തിൽ,എസ്എൻഡിപി വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി. ജി വിജയൻ,കെആർഎൽസിസി ജനറൽ സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ,കെഎൽസിഎ
സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ഷെറി ജെ തോമസ് , കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, എസ്എൻഡിപി യോഗം മെമ്പർ കെ. പി ഗോപാലകൃഷ്ണൻ, കെഎൽസിഡബ്ലിയുഎ സംസ്ഥാന ആനിമേറ്റർ സിസ്റ്റർ നിരഞ്ജന, വരാപ്പുഴ അതിരൂപത കെഎൽസിഎ വൈസ് പ്രസിഡന്റ് ബാബു ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
ഫാ. ഷിബിൻ കൂളിയത്ത്
P R O കോട്ടപ്പുറം രൂപത
82 81 12 91 21