പുനലൂർ: പുനലൂർ രൂപതയുടെ സാമൂഹ്യ ശുശ്രൂഷ കേന്ദ്രമായ പുനലൂർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ 39-മത് ആനുവൽ ജനറൽബോഡി മീറ്റിംഗ് 25. 09. 2025 രാവിലെ 10.30-ന് പി. എസ്. എസ്. എസ്. ഹാളിൽ വച്ച് കൂടുകയുണ്ടായി.
പി. എസ്. എസ്. എസ്. പ്രസിഡന്റ് ഫാ. ജോൺസൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തെ ട്രഷറർ ഫാ. അജീഷ് ക്ലീറ്റസ് സ്വാഗതം ചെയ്യുകയും പുനലൂർ രൂപത അധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുതൽ പിതാവ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 2024 -2025 വർഷത്തെ പ്രവർത്തന റിപ്പോർട്ട്, സാമ്പത്തിക റിപ്പോർട്ട് എന്നിവ സെക്രട്ടറി/ഡയറക്ടർ ഫാ. വിനീത് ബെനഡിക്ട് അവതരിപ്പിച്ചു.
തുടർന്ന് 1986-ൽ തുടക്കം കുറിച്ച പി. എസ്. എസ്. എസ്.ന്റെ റൂബി ജൂബിലി ആഘോഷങ്ങൾ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്യുകയും റൂബി ജൂബിലി ലോഗോ, ആപ്തവാക്യം, കർമ്മ പദ്ധതി എന്നിവ പ്രകാശനം നിർവഹിക്കുകയും ചെയ്തു. തനത് സാമ്പത്തിക വർഷത്തെ മികച്ച സംഘങ്ങൾക്ക് അവാർഡുകൾ സമ്മാനിക്കുകയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സജീവം പ്രോജക്ടിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റർ കോമ്പറ്റീഷനിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു. തുടർന്ന് 2025-’26 സാമ്പത്തിക വർഷത്തിലേക്കുള്ള ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കുകയും ആദരിക്കുകയും ചെയ്തു. ബോർഡംഗം ശ്രീ ജസ്റ്റിൻ എ. കൃതജ്ഞത അർപ്പിച്ച യോഗം കൃത്യ സമയത്ത് പരിയവസാനിച്ചു