തിരുവനന്തപുരം: മണ്ണന്തല മരുതൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപ്പേർക്ക് പരിക്ക്. ബസിലെയും ലോറിയിലെയും ഡ്രൈവർമാർക്ക് സാരമായി പരിക്കേറ്റു . പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എംസി റോഡിൽ ഇന്ന് രാവിലെ അഞ്ചര മണിയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. എതിർദിശയിൽ നിന്ന് വന്ന ചരക്കുലോറിയുമായി ബസ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അരമണിക്കൂർ നേരം ഡ്രൈവർമാർ ബസിൽ കുടുങ്ങി കിടന്നു. ഫയർഫോഴ്സും നാട്ടുകാരും എത്തിയാണ് ഇവരെ പുറത്തെടുത്തത്. ബസിൽ 26 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരുടെ പരിക്ക് ഒന്നും ഗുരുതരമല്ല.