ഇന്ന് ലോക അൽഷിമേഴ്സ് ദിനം. ഇന്ത്യയിൽ 60 വയസിന് മുകളിലുള്ളവരിൽ ഏകദേശം 7.4% പേർ ഡിമെൻഷ്യ ബാധിച്ചവരാണെന്ന് കണക്കാക്കപ്പെടുന്നു. ഏകദേശം 8.8 ദശലക്ഷം ഇന്ത്യക്കാരെ ഡിമെൻഷ്യ ബാധിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ ഇന്ന് 55 ദശലക്ഷത്തിലധികം ആളുകൾ ഡിമെൻഷ്യ ബാധിതരാണെന്ന് കണക്കാക്കപ്പെടുന്നു. 2030 ആകുമ്പോഴേക്കും ഈ സംഖ്യ ഇരട്ടിയാകും, 2050 ആകുമ്പോഴേക്കും 139 ദശലക്ഷത്തിലധികമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വികസ്വര രാജ്യങ്ങളിൽ ധാരാളം ഡിമെൻഷ്യ കേസുകൾ കണ്ടെത്തപ്പെടാതെ തുടരുന്നുണ്ട്. നിരവധി ആളുകള്‍ പരസഹായമില്ലാതെ അൽഷിമേഴ്സുമായി ജീവിക്കുന്നുണ്ടാകാം എന്നാണ് കരുതപ്പെടുന്നത്.