കൊടുങ്ങല്ലൂർ :കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെൻറ് സൊസൈറ്റി (കിഡ്സ് കോട്ടപ്പുറം) മെഡികെയർ ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ, ഐ.ഡി.എഫ്.സി ഫസ്റ്റ് ഭാരത് എന്നിവരുടെ സംയുക്ത അഭിമുഖ്യത്തിൽ എറിയാട് ഫാത്തിമ മാതാ പള്ളി പാരീഷ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
സമർപ്പൺ ഡയറക്ടർ ഡോ. അലക്സ് കൊടിയത്ത് ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ എറിയാട് ഫാത്തിമ മാതാ പള്ളി വികാരി ഫാ. ആൽബി കോണത്ത് അദ്ധ്യക്ഷനായിരുന്നു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.നിമേഷ് അഗസ്റ്റിൻ കട്ടാശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
കിഡ്സ് അസിസ്റ്റൻറ് ഡയറക്ടർ ഫാ. നിഖിൽ മുട്ടിക്കൽ, ഐ ഡി എഫ് സിഫസ്റ്റ് ഭാരത് റീജണൽ സി എസ് ആർ മാനേജർ വിനയചന്ദ്രൻ, മെഡികെയർ ഹോസ്പിറ്റൽ ആർഎംഒ ഡോ. ഗോപിക, വാർഡ് മെമ്പർ ലൈലാ സേവിയർ, സാമൂഹ്യ ശുശ്രൂഷ സമിതി കൺവീനർ ജോഫ്രീ എന്നിവർ യോഗത്തിൽ സംസാരിച്ചു. കിഡ്സ് കോഡിനേറ്റർ ഗ്രേയ്സി ജോയ് സ്വാഗതവും ആനിമേറ്റർ സെജി മാർട്ടിൻ നന്ദിയും പറഞ്ഞു.
ഇ എൻ ടി, പൾമണോളജി, ജനറൽ മെഡിസിൻ, ഡയറ്റീഷ്യൻ, ഫാർമസി, ലാബ് എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ നേതൃത്വം നൽകി. 200 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.