കൊച്ചി: ബോൾഗാട്ടി സെൻറ്.സെബാസ്റ്റ്യൻസ് ഇടവകയിലെ KLCWA അംഗങ്ങൾ സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് റിട്ടയേർഡ് അധ്യാപകർക്കായി “ഓർമ്മച്ചെപ്പ്” എന്ന സംഗമം നടത്തി. ഇടവക വികാരി ബഹു. ജോൺ ക്രിസ്റ്റഫർ അച്ചൻ അധ്യക്ഷത വഹിച്ചു.
അതിരൂപത KLCWA പ്രസിഡൻറ് ശ്രീമതി മേരി ഗ്രേസ് ഉദ്ഘാടനം നിർവഹിച്ചു. ബോൾഗാട്ടി KLCWA പ്രസിഡൻറ് ശ്രീമതി ഡയന എഡ്വിൻ സ്വാഗതവും, ആനിമേറ്ററായ സിസ്റ്റർ റോസി, സംസ്ഥാന KLCWA വൈസ് പ്രസിഡണ്ടും രൂപത സെക്രട്ടറിയുമായ ഡോ.ഗ്ലാഡിസ് തമ്പിയും, KLCA വൈസ് പ്രസിഡൻറ് ശ്രീ.റൂബൻ പൊടുത്താസും ഈ സംഗമത്തിൽ ആശംസകൾ അർപ്പിച്ചു.
പ്രാർത്ഥനാശംസകൾ അടങ്ങിയ മെമന്റോ നൽകി അധ്യാപകരെ ആദരിക്കുകയും സംഗമത്തിൽ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ഓഡിറ്റർ ശ്രീമതി ബേബി ജോയ് നന്ദിയും അർപ്പിച്ചു