പക്ഷം / മാര്ട്ടിന് എന്‍. ആന്റണി
ബീഹാറില്‍ ഏകദേശം 1050 ഏക്കറോളം സ്ഥലം അദാനിക്ക് ഏക്കറിന് ഒരു രൂപ നിരക്കില്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്കിയിരിക്കുന്നു എന്ന വാര്‍ത്ത ഈ ദിവസങ്ങളില്‍ കേള്‍ക്കുന്നുണ്ട്. ആ ഭൂമിയില്‍ 10 ലക്ഷത്തോളം മരങ്ങളുണ്ട.് അവ അദാനിക്ക് മുറിച്ചെടുക്കുകയും ചെയ്യാം. കോര്‍പ്പറേറ്റുകളോടുള്ള പരമാധികാരിയുടെ പ്രീണനനയത്തിന്റെ ഏറ്റവും അവസാനത്തെ തെളിവാണിത്. ജനാധിപത്യാധികാരത്തെ പരമാധികാരമാക്കി ഒരു നവഫാസിസത്തിലേക്ക് രാജ്യത്തെ നയിക്കുന്ന നരേന്ദ്ര മോദിക്കും അനുചരന്മാര്ക്കും ഇതൊരു വിഷയമല്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഉന്നയിച്ച ഈ വിഷയത്തിന് ആരും ഒരു മറുപടിയും നല്‍കാത്തത്. പരിമിതിയില്ലാത്ത പരമാധികാരത്തിലേക്കാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്ന കാര്യം എല്ലാവര്ക്കും അറിയാം. എങ്കിലും അതിലൂടെ കടന്നുവരുന്ന അപകടത്തെക്കുറിച്ച് നമ്മള് നിശബ്ദരാകുകയാണ്. രാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്നും എതിര്‍പ്പിന്റെ ചില സ്വരങ്ങള്‍ ഉയരുന്നുണ്ടെങ്കിലും മാധ്യമങ്ങള്‍ അവയെ അവഗണിക്കുകയാണ്. ബിജെപിയുടെ ഈ പരമാധികാര മാനിയയെ ബോധമുള്ളവര്‍ ചെറുത്തുനിറുത്തുന്നില്ലെങ്കില് വരാന്‍ പോകുന്നത് ഭീകരമായ ഒരു മരണ സംസ്കാരമായിരിക്കും എന്ന കാര്യം മറക്കരുത്. അതിനുള്ള തെളിവുകള്‍ ചരിത്രപുസ്തകങ്ങളില്‍ അവശേഷിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് താത്വികമായി മനസ്സിലാക്കുന്നത് നല്ലതായിരിക്കും.
പരിമിതിയുടെ പരമാധികാരം (ടീ്ലൃലശഴി്യേ ീള വേല ഹശാശ)േ എന്ന സങ്കല്പം സീമോണ്‍ വെയിലിന്റെ അവസാനത്തെ പുസ്തകമായ ഠവല ചലലറ ളീൃ ഞീീെേ ലെ ഒരു പ്രധാന ആശയമാണ്. ‘എല്ലായിടത്തും ശക്തി വാഴുന്നു, ആധിപത്യം ബലഹീനതയില്‍ മാത്രം സ്ഥാപിക്കപ്പെടുന്നു’ എന്ന ഹിറ്റ്ലറുടെ വാക്യത്തിന്റെ വിമര്‍ശനാത്മകമായ വായനയാണ് ആ കൃതി. ഹിറ്റ്ലറുടെ ഈ വാചകം ഒറ്റപ്പെട്ട ഒരു ചിന്തയല്ല, പാശ്ചാത്യ നാഗരികതയില്‍ പരക്കെ അംഗീകരിക്കപ്പെടുകയും, ഇന്ന് ഇന്ത്യയില്‍ പതുക്കെ പടര്‍ന്നു കയറുകയും ചെയ്യുന്ന ഒരു പരുക്കന്‍ വിശ്വാസം കൂടിയാണത്. അതിന് മറുപടിയെന്ന പോലെയാണ് സീമോണ്‍ വെയില് കുറിക്കുന്നത്; ‘ക്രൂരമായ ശക്തി ഈ ലോകത്തില്‍ ഒരു പരമാധികാരമല്ല. അത് പ്രകൃത്യ അന്ധവും അനിശ്ചിതവുമാണ്. ഇവിടെ പരമാധികാരം നിശ്ചയദാര്‍ഢ്യമാണ്, പരിമിതിയാണ്’ (ഠവല ചലലറ ളീൃ ഞീീെേ. ു. 259). നോക്കുക, പരമാധികാരത്തിന് ഒരു പരിമിതിയില്ലെങ്കില്‍, അത് ആദ്യം ഇല്ലാതാക്കുക ബലഹീനരെയായിരിക്കും എന്നത് ചരിത്രമാണ്.
എന്നും എപ്പോഴും എല്ലാവരെയും കീഴ്പ്പെടുത്തി നില്ക്കാം എന്നാണ് നമ്മുടെ ചില ഭരണാധികാരികള്‍ ചിന്തിക്കുന്നത്. അങ്ങനെ ചിന്തിച്ചിരുന്ന ഒരു സ്വേച്ഛാധിപതിയുടെ കത്തിക്കരിഞ്ഞ ശരീരം 1945 ഏപ്രില്‍ 30-ന് ഒരു ബങ്കറില്‍ കണ്ടെത്തുകയാണുണ്ടായത്. പറഞ്ഞുവരുന്നത് ഹിറ്റ്ലറെകുറിച്ചാണ്. ആത്മനിയന്ത്രണം ഇല്ലാത്ത അധികാരികള്‍ വിനാശകരമായ പരിമിതിയിലെത്താന് വിധിക്കപ്പെട്ടവരാണെന്നാണ് അയാളുടെ അന്ത്യം നമ്മെ ഓര്‍മിപ്പിക്കുന്നത്.
അധികാരത്തെ പരമാധികാരമായി ചിത്രീകരിക്കാന്‍ വെമ്പല്‍കൊണ്ട ചിന്തകനാണ് കാള്‍ ഷ്മിറ്റ്. നാസി നിയമജ്ഞനായിരുന്നു അയാള്‍. അധികാരത്തിന് ഒരു ദൈവീക പരിവേഷം നല്കി അതിനെ സര്വ്വശക്തിത്വമായി കരുതിയിരുന്ന മധ്യകാല ചിന്തകളിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് അയാള്‍ നടത്തുന്നത്. അപ്പോഴും ഒരു കാര്യം ഓര്‍ക്കണം, മധ്യകാലഘട്ടത്തില്‍ ദൈവികമായ സര്‍വശക്തിത്വത്തെ (ഉശ്ശില ഛാിശുീലേിരല) രണ്ട് രീതിയിലാണ് മനസ്സിലാക്കിയിരുന്നത്; സമ്പൂര്‍ണ്ണവും സാധാരണവും എന്ന രീതിയില്‍. ചിലരെ സംബന്ധിച്ച് ദൈവത്തിന്റെ സര്‍വ്വശക്തിത്വം സമ്പൂര്‍ണ്ണമാണ്.
അങ്ങനെ വരുമ്പോള്‍ ലോകത്തിലുള്ള എല്ലാം ദൈവഹിതത്താല്‍ ക്രമപ്പെടുത്തിയിരിക്കുകയാണ് എന്ന ചിന്തയാണ് അതിലുള്ളത്. മറ്റു ചിലര്‍ക്ക് അത് സാധാരണമാണ്. അതായത്, എല്ലാ സൃഷ്ടികള്‍ക്കും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ഇടം നല്കുന്നതിനുവേണ്ടി ദൈവം സ്വയം പരിമിതപ്പെടുത്തിയിരിക്കുന്നു എന്നതാണത്. തന്റെ സൃഷ്ടികള്‍ക്കായി തന്റെ അധികാരത്തെ സ്വയം പരിമിതപ്പെടുത്തുന്ന ദൈവം എന്ന സങ്കല്പമാണിത്. ദൈവത്തിന്റെ അധികാരവും സര്‍വ്വശക്തിത്വവും ഒരു പരിമിതിയാണ്. അപ്പോള്‍ ഇവിടെ ഒരു ചോദ്യം ഉയരുന്നുണ്ട്: ആരാണ് പരമാധികാരി? സ്വന്തം ഇച്ഛയുടെ സര്‍വ്വാധികാരം സ്ഥിരീകരിക്കുന്നവനോ അതോ ഇച്ഛാശക്തിയുടെ പരിമിതികളെക്കുറിച്ച് ബോധമുള്ളവനോ? പരമാധികാരം എന്ന ആശയം നമ്മുടെ ഭരണാധികാരികള്‍ക്ക് കല്‍പ്പിച്ചുകൊടുക്കുമ്പോള്‍ ഉയര്‍ന്നുവരേണ്ട ഒരു ചോദ്യം തന്നെയാണിത്.
പരമാധികാരമല്ല, പരിമിതിയാണ് എല്ലാ അധികാരികള്‍ക്കും ഭരണഘടന കൊടുക്കേണ്ട ഉറപ്പ്. അധികാരം ദുരുപയോഗം ചെയ്യാതിരിക്കാന്‍ അധികാരത്തിനും ഒരു പരിധി വേണം. പരിമിതിയെ ആന്തരികവല്ക്കരിച്ചില്ലെങ്കില് അധികാരികള്‍ക്ക് നിയമം ബാധകമല്ല എന്ന ചിന്ത കടന്നുവരും. അത് ഒരു പ്രത്യേകാനുകൂല്യത്തിന്റെ സംസ്കാരം (രൗഹൗേൃല ീള ുൃശ്ശഹലഴല) നമ്മുടെയിടയില്‍ സൃഷ്ടിക്കും. അങ്ങനെ വരുമ്പോള്‍ നിയമം അവിടെ ഒരു നോക്കുകുത്തിയായി മാറും. അധികാരത്തിനും അവകാശത്തിനും പിന്നിലുള്ള പരിമിതിയെക്കുറിച്ചുള്ള അവബോധം നഷ്ടപ്പെടുമ്പോഴാണ് അധികാരികള്‍ പരമാധികാരികളായി മാറുന്നത്.
ഇന്ത്യന്‍ രാഷ്ട്രീയാധികാര പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഇനി നമ്മള് ചിന്തിക്കേണ്ടത് പരിമിതിയെക്കുറിച്ചാണ്. ദേശീയതയുടെ പേരില്‍ വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങള്‍ പകര്‍ന്നു നല്കി പരമാധികാരത്തെ സ്വേച്ഛാധിപത്യമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ് മോദിയും കൂട്ടരും. ഇന്ത്യയില്‍ ഉത്തരാധുനികത കൊണ്ടുവന്ന നവലിബറലിസം അതിന്റെ വിനാശകരമായ അന്ത്യത്തില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ഒരു പൊതുനിയമത്തിന്റെ കുടക്കീഴില് നിന്നുകൊണ്ടാണ് ക്ലാസിക്കല്‍ ലിബറലിസം വ്യക്തികളുടെ പ്രയോജനകത്വത്തിന്റെ (ൗശേഹശ്യേ ീള ശിറശ്ശറൗമഹ)െ കണക്കൂട്ടലുകള്‍ നടത്തിയിരുന്നത്. പക്ഷേ, നവലിബറലിസം നിയമത്തെ തന്നെയാണ് യൂട്ടിലിറ്റിയുടെ കുടക്കീഴില് സ്ഥാപിക്കുന്നത്. നിയമം പോലും ലാഭത്തിന്റെ കണക്കുകൂട്ടലുകളില്‍ അകപ്പെടുന്നു. അങ്ങനെ വന്നതിലൂടെ നിയമം നീതിയുടെ അടിത്തറയില്‍ നിന്നും തെന്നിമാറാന്‍ തുടങ്ങിയിരിക്കുന്നു. സമ്പത്ത് അതിന്റെ അടിത്തറയാകുന്നു. ജനാധിപത്യം ഒരു പ്രഹസനമാകുകയും ചെയ്യുന്നു. പുരാതന ഗ്രീക്കുകാര്‍ക്ക് ഇതിനെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ടാണ് അവര്‍ സമ്പത്തിന്റെ പരിധിയില്ലാത്ത ശേഖരണത്തെ എതിര്‍ത്തിരുന്നത്.
ഗ്രീക്ക് തത്ത്വചിന്തയില്‍ അതിനെ പ്ലെയോനെക്സിയ എന്നാണ് വിളിക്കുന്നത്. മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടത് സ്വന്തമാക്കാനുള്ള അടങ്ങാത്ത ആഗ്രഹം എന്നാണ് അതിന്റെ അര്‍ത്ഥം. ബൈബിളിലെ പുതിയ നിയമത്തില്‍ അത്യാഗ്രഹമെന്നും ദ്രവ്യാസക്തിയെന്നുമാണ് അതിനെ വിവര്‍ത്തനം ചെയ്തിരിക്കുന്നത് (ലൂക്കാ 12:15, കൊളോ 3:5). അത് സമൂഹത്തില്‍ നിന്നും സമാധാനത്തെ എടുത്തുമാറ്റുകയും അസമത്വത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. സാമ്പത്തികപരമായിട്ടും പാരിസ്ഥിതികപരമായിട്ടും സാമൂഹികപരമായിട്ടും ഭാരതം ഇപ്പോള്‍ ഏതെങ്കിലും തരത്തില്‍ തകര്‍ച്ചകളിലൂടെ കടന്നുപോകുന്നുണ്ടെങ്കില്‍, അതിന്റെ കാരണം നിയമവും സമ്പത്തും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മാത്രമാണ്. ചില കോര്‍പ്പറേറ്റുകളുടെ ആര്‍ത്തിക്ക് കുടപിടിക്കുന്ന ഭരണാധികാരികളുടെ അധികാരത്തിന് പരിധി വന്നാല്‍ മാത്രമേ ഇവിടെ ഒരു മാറ്റം ഉണ്ടാകു.
നീതിയുടെ സ്വര്‍ഗ്ഗത്തിനും ആര്‍ത്തിയുടെ നരകത്തിനും ഇടയിലുള്ള ഒരു ഉഷ്ണമേഖലയാണ് ഇന്ന് നിയമം. വാങ്ങിക്കപ്പെടുന്ന ഒരു യാഥാര്‍ത്ഥ്യമായത് ചുരുങ്ങിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ നീതി എന്നത് സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക് ഒരു കിട്ടാക്കനിയാണ്. ഒരു മാറ്റം ആവശ്യമാണ്. ആഗോളവല്‍ക്കരണം തുടങ്ങിവച്ച അക്കങ്ങളുടെ ചട്ടക്കൂടുകളില്‍ നിന്നും നിയമവും ജനാധിപത്യവും ഭരണകൂടവും പുറത്ത് കടക്കണം.
സമൂഹത്തിന്റെ വ്യാകുലതകളെ അവഗണിക്കുന്ന മനോഭാവങ്ങളില്‍ നിന്നും അവ സ്വയം വിമുക്തമാകണം. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ അധികാരം എന്നത് വിശ്വസ്തതയുടെ ഒരു വിരോധാഭാസമായി മാറും. അത് ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അധികാരം ഒരു ആധിപത്യമാകുകയും, ആധിപത്യം മരണ സംസ്കാരത്തിന് തുടക്കമിടുകയും ചെയ്തു കഴിഞ്ഞു. അതിന്റെ ഉദാഹരണമാണ് മണിപ്പൂര്‍. നിയമം എല്ലാവര്ക്കും തുല്യമായ സുരക്ഷ ഉറപ്പു നല്‍കാത്തത് കൊണ്ടാണ് നല്ല ശതമാനം ആള്‍ക്കാരും ഫാസിസത്തോട് കൂറ് പുലര്‍ത്തുന്നത്. അതുകൊണ്ടാണ് വരാനിരിക്കുന്നത് നാശമാണെന്ന് അറിഞ്ഞിട്ടും ചില കോര്‍പ്പറേറ്റുകളുടെ കുടില ചിന്തകളുടെ മുന്പില് പോലും പലരും നിശബ്ദരാകുന്നത്. കാരണം, നിയമത്തില്‍ നിന്നും എപ്പോഴേ നീതി ദേവത ഇറങ്ങിപ്പോയി കഴിഞ്ഞിരിക്കുന്നു! അധികാരത്തെ എപ്പോഴേ പരമാധികാരമായി അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു! അപ്പോള്‍ പരിമിതിയോ?… എന്തു പരിമിതി?… സ്വേച്ഛാധിപതിക്ക് എവിടെയാണ് പരിമിതിയുള്ളത്?