മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൻ്റെ പുതിയ ജേഴ്സി സ്പോൺസർ ചെയ്ത് അപോളോ ടയർസ്. ഡ്രീം 11 പിൻവങ്ങിയത്തോടെയാണ് അപ്ലോ ടയേർസ് സ്പോൺസർഷിപ്പ് ഏറ്റെടുത്തത്. നിലവിൽ ഏഷ്യാ കപ്പിൽ സ്പോൺസർമാരില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്.
579 കോടിക്ക് മൂന്ന് വർഷത്തേക്കാണ് അപോളോയുടെ സ്പോൺസർഷിപ്പ് കരാർ. എന്നാൽ മൂന്ന് വർഷത്തേക്ക് 358 കോടിക്കാണ് ഡ്രീം 11 ബി സി സി ഐയുമായി കരാർ ഒപ്പ് വച്ചിരുന്നത്. വരുന്ന മൂന്ന് വർഷക്കാലത്ത് നടക്കുന്ന 121 ദ്വിരാഷ്ട്ര മത്സരങ്ങളിലും 21 ഐസിസി മത്സരങ്ങളിലും അപ്പോളോ ടൈറ്റിൽ സ്പോൺസറായിരിക്കും.
പുതിയ നിയമനിർമ്മാണ പ്രകാരം ഡ്രീം 11 ഉൾപ്പെടെയുള്ള റിയൽ മണി ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾ സർക്കാർ നിരോധിച്ചിരുന്നു. ക്രിപ്റ്റോകറൻസി, പുകയില, മദ്യം എന്നിവയിൽ ഇടപെടുന്ന കമ്പനികളെയും ബോർഡ് ഈ പ്രക്രിയയിൽ നിന്ന് വിലക്കിയിരുന്നു.