മാനാഞ്ചേരിക്കുന്ന്: കെ.സി.വൈ.എം യൂണിറ്റ് വിജയഗാഥ രചിച്ചു. ചെട്ടിക്കാട് രണ്ടാം സ്ഥാനം ഗോത്തുരുത്ത് മൂന്നാം സ്ഥാനംകൊടുങ്ങല്ലൂർ: നൃത്തവും നാട്യവും സംഗീതവും സർഗ്ഗാത്മകതയും നിറഞ്ഞാടിയ ‘ ഉത്സവ് 2K25 ‘ കെ.സി.വൈ.എം കോട്ടപ്പുറം രൂപത കലോത്സവം മഹത്തായ വിജയത്തോടെ സമാപിച്ചു.
സി. മേരി പൈലി മെമ്മോറിയലിന്റെ പേരിൽ ഏർപ്പെടുത്തിയ ഉത്സവ് 2025 ൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി മാനാഞ്ചേരിക്കുന്ന് കെ.സി.വൈ.എം യൂണിറ്റ് ജേതാക്കളായി. ചെട്ടിക്കാട് , ഗോത്തുരുത്ത് യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.കെ.സി.വൈ.എം കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 13,14 തീയതികളിൽ സെന്റ് ആൻസ് ഹയർ സെക്കന്ററി സ്കൂളിലായിരുന്നു കലയുടെയും രചനയുടെയും മാറ്റുരച്ച കലോത്സവം.
കോട്ടപ്പുറം രൂപത വികാർ ജനറൽ മോൺ. ഫാ.റോക്കി റോബിൻ കളത്തിൽ കലോത്സവത്തിന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം കോട്ടപ്പുറം രൂപത പ്രസിഡന്റ് ജെൻസൻ ആൽബി അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ മുഖ്യാഥിതി സിനിമ ഡയറക്ടർ സിന്റോ സണ്ണി, സിനിമാപിന്നണി ഗായകരായ ഹിമ്ന ഹിലാരി, ഹിനിത ഹിലാരി എന്നിവരായിരുന്നു.
കെ.സി.വൈ.എം കോട്ടപ്പുറം രൂപത ഡയറക്ടർ ഫാ. നീൽ ചടയംമുറി ആമുഖ പ്രഭാഷണം നടത്തുകയും കെ.സി.വൈ.എം കോട്ടപ്പുറം രൂപത ആനിമേറ്റർ സി. മേരി ട്രീസ ആശംസകൾ നേർന്നു സംസാരിച്ചു. കെ.സി.വൈ.എം കോട്ടപ്പുറം രൂപത ജനറൽ സെക്രട്ടറി ജെൻസൻ ജോയ് സ്വാഗതവും, സിന്‍ഡിക്കേറ്റ് അംഗമായ പോൾ ജോസ് നന്ദി പറഞ്ഞു.
മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനദാനകർമ്മം നിർവഹിച്ചുകൊണ്ട് കലോത്സവത്തിന് തിരശ്ശീല വീണു.വിവിധ ഇടവകകളിൽ നിന്നായി മൂന്നൂറിലധികം മത്സരർഥികൾ പങ്കെടുത്തു.