കൊടുങ്ങല്ലൂർ : എറിയാട് ഫാത്തിമ മാത ഇടവകയിൽ യുവജനങ്ങൾക്കായി
വി. കാർലോ അക്യൂട്ടിസിൻ്റെ പേരിൽ ഓഫീസ് തുറന്നു. ഇടവകയിലെ KCYM – ജീസസ് യൂത്ത് പ്രവർത്തകരുടെ ഒരുപാട് നാളത്തെ സ്വപ്നം പൂവണിഞ്ഞു. പുതിയ ഓഫീസ് ഇടവക വികാരി ഫാ.ആൽബർട്ട് കോണത്ത് ആശീർവദിച്ച് ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്കും, യുവജനങ്ങൾക്കും ഉപകാരപ്രദമാകുന്ന തരത്തിലാണ് ഓഫീസിൻ്റെ പ്രവർത്തനം നടക്കുക. കുട്ടികൾക്ക് വായിക്കാൻ പുസ്തകങ്ങളും, കളിക്കാനായി ക്യാരം ബോർഡ്, ചെസ് ബോർഡ് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇടദിവസങ്ങളിലും മറ്റും കുട്ടികൾക്ക് വന്ന് കളിക്കാനും, വായിക്കാനുമുള്ള സൗകര്യം ഉണ്ടായിരിക്കും.
ഇടവകയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് KCYM_ജീസസ് യൂത്ത് പ്രവർത്തകരാണ് . ഇടവകയിലെ സുമനസുകളുടെ സഹായം കൊണ്ടാണ് ഓഫീസ് നിർമ്മാണം പൂർത്തികരിച്ചത് . പാരീഷ് ഹാളിന് സമീപം ഉപയോഗശൂന്യമായിരുന്ന ഒരു ഭാഗം വികാരിയച്ചൻ്റെ പിന്തുണയോടെ ഇത്തരത്തിൽ ഓഫീസായി നവീകരിക്കുകയായിരുന്നു..
രൂപതയിൽ തന്നെ ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും വിശുദ്ധ കാർലോ അക്യൂട്ടീസിൻ്റെ പേരിൽ ഒരു ഓഫീസ് യുവജനങ്ങൾക്കായി തുറന്ന് പ്രവർത്തിക്കുന്നത്.