ന്യൂഡല്‍ഹി: ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ജെയ്സ്മിന്‍ ലംബോറിയ സ്വര്‍ണം നേടി . വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ പോളണ്ടിന്റെ ഒളിംപിക് വെള്ളി മെഡല്‍ ജേതാവ് ജൂലിയ സെറെമെറ്റയെ പരാജയപ്പെടുത്തിയാണ് ജെയ്സ്മിന്‍ ലംബോറിയുടെ സ്വര്‍ണ്ണനേട്ടം .
2022 കോമൺവെൽത്ത് ഗെയിംസിൽ വെങ്കലമെഡൽ നേടിയ താരമാണ് ഹരിയാനക്കാരിയായ ജെയ്സ്മിന്‍. 2024 പാരിസ് ഒളിംപിക്സിൽ പരാജയപ്പെട്ടുവെങ്കിലും 2025 ലിവർപൂളിൽ മലയാളിയായ കോച്ച് ഡി.ചന്ദ്രലാലിന്റെ കീഴിലെ പരിശീലനത്തിൽ താരം സ്വർണം നേടുകയായിരുന്നു.
ലിവര്‍പൂളില്‍ നടന്ന ചാംപ്യന്‍ഷിപ്പ് ഇന്ത്യന്‍ ബോക്സിങ്ങിന് മറ്റൊരു ചരിത്രനേട്ടമായി . വനിതാ +80 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ നുപുര്‍ വെള്ളി മെഡല്‍ നേടി, ലോക വേദിയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടങ്ങളാണിത് .