കൊച്ചി: ലൂർദ് ആശുപത്രിയിൽ സെപ്റ്റംബർ 11 മുതൽ സെപ്റ്റംബർ 13 വരെ ലോക സെപ്സിസ് ദിനം ആചരിച്ചു. പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോര്‍ജ് സെക്വീര നിർവ്വഹിച്ചു.
മെഡിക്കൽ ഡയറക്ടർ ഡോ.പോൾ പുത്തൂരാൻ സെപ്സിന്റെ ചികിത്സരീതികളെ കുറിച്ചു സംസാരിച്ചു . കൺസൾട്ടന്റ് പൾമനോളജിസ്റ്റ് ഡോ. അമിത് പി. ജോസ് ആശംസ അർപ്പിച്ചു സംസാരിച്ചു. ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. സുനു കുര്യൻ പോസ്റ്റർ മത്സര വിജയികൾക്ക് സമ്മാനം നൽകി.
സെപ്സിസ് ബോധവൽക്കരണ ക്ലാസ് ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. ജ്യോതിസ്. വി. നയിച്ചു. ക്രിട്ടിക്കൽ കെയർ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഇന്ദു രാജീവ് കൃതജ്ഞത അർപ്പിച്ചു. ഇതിനോടനുബന്ധിച്ച് നടത്തിയ ക്വിസ് ഫൈനൽ മത്സരത്തിൽ ഡോ.പ്രതിഭ കൃഷ്ണപിള്ള നേതൃത്വം വഹിച്ചു.
സിദ്ധി സദൻ കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികളും പങ്കു ചേർന്നു. അസോസിയേറ്റ് ഡയറക്ടർ ഫാ.വിമൽ ഫ്രാൻസിസ്, ഫാ.സോനു അംബ്രോസ്, ഫാ. ആന്റണി റാഫേൽ കോമരംചാത്ത്, ഡോക്ടർമാർ, വിവിധ ഡിപ്പാർട്മെന്റ് മേധാവികൾ, ആശുപത്രി ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ എന്നിവർ സജീവമായി പങ്കെടുത്തു.