പാട്ന: ബിഹാറിൽ ആർജെഡി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു . രാജ്കുമാർ റായ് ഏലിയാസ് അല്ലാഹ് റായ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി പാട്നയിലാണ് സംഭവം. അജ്ഞാതരായ രണ്ട് പേരാണ് രാജ്കുമാർ റായ്ക്കെതിരെ വെടിയുതിർത്തത്.
ചിത്രഗുപ്തയിലെ മുന്നാചാക് മേഖലയിലാണ് സംഭവം നടന്നത്. ദൃക്സാക്ഷികളാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തി രാജ്കുമാർ റായിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാജ്കുമാർ റായ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നതായി അദ്ദേഹവുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാഘോപുർ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.