കൊച്ചി: ചെറിയകടവ് കടൽ തീരത്തെ ആറ് കുടുംബങ്ങൾ കൂടുവിട്ട് കൂടു തേടുകയാണ്. കാലവർഷം ശക്തമായ ജൂലൈ മാസം ഉണ്ടായ കടൽക്ഷോഭത്തിൽ തകർന്ന ഒൻപത് കുടുംബങ്ങൾ ചെറിയകടവ് പളളി പാരിഷ് ഹാളിൽ അഭയം തേടുകയായിരുന്നു.
താമസയോഗ്യമല്ലാത്ത വിധം തകർന്ന വീടുകളുടെ ആശ്രിതർക്ക് പു:നരധിവാസം പ്രതിസന്ധിയായി തുടരുകയാണ്. മൂന്ന് വീട്ടുകാർ ബന്ധുവീടുകളിൽ താമസം മാറ്റി. കഴിഞ്ഞ ദിവസം ഇവർക്കായി വാടക വീടുകൾ കണ്ടെത്തി 10 മാസത്തെ വാടകയും നൽകാൻ കെയർ ചെല്ലാനം പ്രതിനിധികൾ കലക്ടറുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. മൂന്നു മാസത്തെ തുക മുൻകൂറായി കൈമാറി. കൊച്ചി രൂപത കെഎൽസിഎ പ്രവർത്തകർ ഒരുക്കിയ ഓണസദ്യയോടെ 18 അംഗങ്ങൾ അടങ്ങുന്ന ആറ് വീട്ടുകാരും ഹാളിൽ നിന്നു പടിയിറങ്ങി.
കെഎൽസിഎ കൊച്ചി രൂപത സംഘടിപ്പിച്ച ഓണസദ്യയിൽ കൊച്ചി രൂപത അപ്പസ്തലിക് അഡ്മിനിസ്ട്രേറ്ററും ആലപ്പുഴ രൂപത ബിഷപ്പുമായ ഡോ. ജയിംസ് ആനാപറമ്പിൽ മുഖ്യ അതിഥിയായി.
മോൺ.ഷൈജു പരിയാത്തുശ്ശേരി, രൂപതാ ചാൻസിലർ ഫാ.ജോണിപുതുക്കാട്ട് കെഎൽസിഎ ഡയറക്ടർ ഫാ.ആൻ്റണി കുഴിവേലിൽ,കണ്ണമാലി കണ്ടക്കടവ് ഫെറോന വികാരിമാരായ ഫാ.ജോപ്പൻ അണ്ടിശ്ശേരിൽ, ഫാ.സോളമൻ ചാരങ്ങാട്ട് പ്രൊക്യൂറേറ്റർ ഫാ.മാക്സൺ കുറ്റികാട്ട് കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി ,ബാബു കാളിപ്പറമ്പിൽ,ജോബ് പുളിക്കൽ,ഷാജു അലക്സാണ്ടർ,സെബാസ്റ്റിൻ കോയിൽപ്പറമ്പിൽ ,ഹെൻസൺ പോത്തംപള്ളി എന്നിവർ സന്നിഹിതരായി.
കടൽ ക്ഷോഭത്തിൽ നിരവധി വീടുകളിലും തീരദേശ പാതയിലും വെള്ളം കയറി . സർക്കാർ പ്രഖ്യാപിച്ച 3.6 കിലോമീറ്റർ 306 കോടിയുടെ ടെട്രോപോഡ് പദ്ധതി ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് കണ്ണമാലി മുതൽ വടക്കോട്ടുളള പ്രദേശത്തുള്ളവർ