കൊച്ചി: വീണ്ടും വെർച്വൽ അറസ്റ്റ് വെട്ടിപ്പ് . കൊച്ചിയിൽ വെർച്വൽ അറസ്റ്റിന്റെ പേരിൽ രണ്ട് കോടി 88 ലക്ഷം രൂപയാണ് തട്ടിയെടുത്തത് . മട്ടാഞ്ചേരി സ്വദേശിനിയാണ് കബളിപ്പിക്കപ്പെട്ടത് .
വെർച്വൽ അറസ്റ്റ് എന്ന പേരിലായിരുന്നു തട്ടിപ്പ്. മണി ലോണ്ടറിംഗ് കേസിൽ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഉഷാ കുമാരി എന്ന 59കാരിയാണ് തട്ടിപ്പിന് ഇരയായത്.
സുപ്രീം കോടതിയുടെയും സിബിഐയുടെയും വ്യാജ സർട്ടിഫിക്കറ്റുകൾ തെളവായി നൽകിയായിരുന്നു തട്ടിപ്പ്.
പണം നൽകിയില്ലെങ്കിൽ പിടിയിലാകുമെന്ന് പറഞ്ഞിരുന്നു . ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വർണം പണയം വച്ച പണവും ഉൾപ്പടെ അക്കൗണ്ടിലൂടെ ട്രാൻസ്ഫർ ചെയ്ത് വാങ്ങുകയായിരുന്നുവത്രേ . മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുന്ന് ദിവസം മുമ്പാണ് ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയിൽ നിന്ന് ഷെയർ മാർക്കറ്റിൽ നിഷേപിക്കാമെന്ന നിലയിൽ 25 കോടി രൂപ തട്ടിയെടുത്തത്. തട്ടിപ്പിൽ പണം കൈമാറിയ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ ഊൾജിതമാക്കിയിട്ടുണ്ട്. സമാനമായി ഷെയർ മാർക്കറ്റിങ് പഠിപ്പിക്കാമെന്ന നിലയിൽ 12 ലക്ഷം രൂപ തട്ടിയ കേസിലും അന്വേഷണം നടക്കുന്നുണ്ട് .